നീതിനിഷേധത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം കൊടുങ്കാറ്റാകും: കെ ജി ഒ യു

കോഴിക്കോട്: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ ജീവനക്കാർക്കും ഇടതുഭരണത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന പൂവത്തിൽ. നിലമ്പൂർ തെരഞ്ഞെടുപ്പിൽ സർക്കാർ ജീവനക്കാരുടെ പ്രതിഷേധത്തിൻ്റെ ശക്തി ഭരണകൂടം അനുഭവിച്ചു. പാവപ്പെട്ടവരും സാധാരണക്കാരും ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളും മരുന്നുകളും ഇല്ലെന്ന് പരാതിപ്പെട്ടിട്ടും ഫലമില്ലാതായപ്പോൾ സമൂഹമാധ്യങ്ങളിലൂടെ പ്രതികരിക്കേണ്ട അവസ്ഥയാണ് സർക്കാർ ഡോക്ടർമാർക്കെന്നും ബീന പൂവത്തിൽ പറഞ്ഞു.
കെ ജി ഒ യു കോഴിക്കോട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ‘വഞ്ചനാദിനം ‘ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സർക്കാർ ജീവനക്കാരുടെ ഡി എ കുടിശികയും ശമ്പള പരിഷ്ക്കരണവും അനന്തമായി നീളുമ്പോൾ സർക്കാർ വിലാസം സർവീസ് സംഘടനകൾ ഉറക്കത്തിലാണെന്നും അവർ കുറ്റപ്പെടുത്തി.
കെ ജി ഒ യു ജില്ലാ വൈസ് പ്രസിഡൻ്റ് എസ് എൻ ഭാനു പ്രകാശ് അധ്യക്ഷത വഹിച്ച.
ജില്ലാ സെക്രട്ടറി കെ കെ ബിജു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ വി സുനിൽകുമാർ, എം ദിനേശ് കുമാർ, യു എസ് ജിജിത്ത്, എം ഷാജു, താലൂക്ക് പ്രസിഡൻറുമാരായ സാജിദ് അഹമ്മദ്, പി സതീഷ്, ജിഷ കെ, മുഹമ്മദ് ഫാസിൽ, താമരശ്ശേരി താലൂക്ക് സെക്രട്ടറി ടി അഷറഫ്, ജില്ലാ ജോയിൻ സെക്രട്ടറി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ-പ്രധാനഡോക്ടർമാർ

Next Story

കൊല്ലം ഗുരുദേവകോളേജില്‍ പ്രവേശനോത്സവം

Latest from Local News

മേലൂർ കെ എം എസ് ലൈബ്രറിയിൽ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മേലൂർ കെ എം എസ് ലൈബ്രറിയിൽ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പല തരത്തിൽ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അവ സംരക്ഷിക്കാനുള്ള

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ  മെഡിസിൻ  വിഭാഗം ഡോ:

ഗാന്ധിജിയെ പഠിക്കാൻ പുതുതലമുറ സമയം കണ്ടെത്തണം: അഡ്വ : ടി. സിദ്ദിഖ്

മേപ്പയൂർ. വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ : ടി.സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ

കൊയിലാണ്ടി കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻഅന്തരിച്ചു

കൊയിലാണ്ടി:കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻ (72) അന്തരിച്ചു. ഭാര്യമാർ: വള്ളി. പരേതയായ ജാനകി മക്കൾ : ജിനു, വിനു, പരേതനായ