കൊയിലാണ്ടി- പെൻഷൻ പരിഷ്കരണദിനമായ ജൂലൈ 1 ന് പരിഷ്കരണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി ട്രഷറി ക്ക് മുൻപിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു കൊണ്ട് പ്രതിഷേധപ്രകടനവും വിശദീകരണയോഗവും നടത്തി. നിയോജക മണ്ഡലം സെക്രട്ടറി ബാബുരാജ് പി സ്വാഗതം ആശംസിച്ചയോഗത്തിൽ സംസ്ഥാനകമ്മിറ്റി അംഗം ടി.കെ.കൃഷ്ണൻ അധ്യക്ഷതവഹിച്ചു. മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ വി.സദാനന്ദൻ കരിദിന സമരവിശദീകരണം നൽകി. വേലായുധൻ കീഴരിയൂർ,പ്രേമകുമാരി എസ്.കെ, ബാലൻ ഒതയോത്ത്, പ്രേമൻ നൻമന, രാധാകൃഷ്ണൻ, ഇന്ദിര ടീച്ചർ ടി.കെ, രവി മണമൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Latest from Local News
വാകയാട് കോളിയോട്ട് മീത്തൽ ശങ്കരൻ( 71) അന്തരിച്ചു. മക്കൾ: സവിത, സ്മിത (KSEB താമരശ്ശേരി ), സ്മിതേഷ് (KSEB പേരാമ്പ്ര )
കൊയിലാണ്ടി, കേരള ഗാന്ധി കെ. കേളപ്പജിയുടെ ജന്മഗ്രാമത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകം ഇതുവരേയും ഉയർന്നുവന്നില്ല എന്നത് ഏറെ ഖേദകരമാണ്. മുചുകുന്നിൽ
അത്തോളി :ചെട്ട്യേരി പത്മാലയം എം.കെ.കല്ല്യാണിക്കുട്ടിയമ്മ(84) അന്തരിച്ചു. ഭർത്താവ്: എൻ .പത്മനാഭൻ നായർ. മക്കൾ :ഷീല ,ശ്രീജ , ഷിജി , ബിജുലാൽ.
കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,
കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കേരള 224 (s), ഡിസ്ട്രിക്ട് മീറ്റ് 12 ന് കൊയിലാണ്ടിയിൽ നടക്കും. കാസർഗോഡ് മുതൽ മലപ്പുറം