നാലു വര്‍ഷ ബിരുദ പ്രോഗ്രാം വിജ്ഞാനോത്സവം 2025 ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സമഗ്ര കരിക്കുലം പരിഷ്‌കരണം നടത്താനായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. നാലു വര്‍ഷ ബിരുദ പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) 2025-26 ബാച്ച് ആരംഭിക്കുന്ന വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അധ്യാപകരുടെ അറിവ് മാത്രം ഏറ്റുവാങ്ങുന്ന ഒരു തലമുറ എന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലേക്ക് പുതിയ കരിക്കുലം മാറ്റാനായതായി മന്ത്രി പറഞ്ഞു.

അക്കാദമിക കാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തികഞ്ഞ സാമൂഹിക ബോധമുള്ള വ്യക്തികളായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ തക്ക കോഴ്‌സുകളാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമില്‍ ഫൗണ്ടേഷന്‍ കോഴ്‌സായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ 200 കോടി രൂപ ചെലവിലാണ് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ലാബുകള്‍ സ്ഥാപിച്ചുവരുന്നത്. സൈദ്ധ്യാന്തിക അറിവുകളെ പ്രായോഗിക തലത്തിലേക്ക് മാറ്റാനുള്ള സംവിധാനമാണ് ഈ ലാബുകളിലൂടെ ഒരുങ്ങുന്നത്. കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിനായി. കിഫ്ബിയിലൂടെ 1500 കോടി രൂപയും റൂസ്സ പദ്ധതിയിലൂടെ 532 കോടി രൂപയും ഉപയോഗപ്പെടുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും അനേകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ സുധീര്‍, അഡീഷണല്‍ ഡയറക്ടര്‍ സുനില്‍ ജോണ്‍, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി കെ ഖലീമുദ്ദീന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി പ്രിയ, കൗണ്‍സില്‍ സെക്രട്ടറി സജിത കിഴിനിപ്പുറത്ത്, കോളേജ് യൂണിയന്‍ പ്രതിനിധി പി അമന്‍, പിടിഎ വൈസ് പ്രസിഡന്റ് കെ പി അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വേൾഡ് ഡോക്ട്ടേഴ്‌സ് ഡേയിൽ ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച്, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ. ജി സജീത്തു കുമാറിനെ ആദരിച്ചു

Next Story

പേരാമ്പ്ര പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് അന്തരിച്ചു

Latest from Main News

വടശ്ശേരി ഹൈസ്ക്കൂളിലെ കുഞ്ഞുശാസ്ത്രജ്ഞരുടെ ‘ഇലക്ട്രോണിക്ക് വടി’ക്ക് ദേശീയാംഗീകാരം

അരിക്കോട്: വടശ്ശേരി ഹൈസ്ക്കൂളിലെ കുഞ്ഞുശാസ്ത്രജ്ഞരുടെ ‘ഇലക്ട്രോണിക്ക് വടി’ക്ക് ദേശീയാംഗീകാരം. രാജ്യത്തെ സ്കൂൾ വിദ്യാർഥികളുടെ കണ്ടെത്തൽ അവതരിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പരിപാടിയായ

ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി മാതൃ വന്ദന യോജനയുടെ പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ് ഓഗസ്റ്റ് 15 വരെ നീട്ടി

ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി മാതൃ വന്ദന യോജനയുടെ പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ് ഓഗസ്റ്റ് 15 വരെ

ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു

സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ

സംസ്ഥാനത്തെ എല്‍പി-യുപി, ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എല്‍പി-യുപി, ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 18 മുതല്‍ 26 വരെയാണ് ഈ വര്‍ഷത്തെ ഓണപ്പരീക്ഷ നടക്കുക.