കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി

സംസ്ഥാനത്തെ കുട്ടികൾക്കായുള്ള ആരോഗ്യകിരണം പദ്ധതിയും മുടങ്ങിയതോടെ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി.  കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നടത്തിവന്നിരുന്ന പദ്ധതിയായിരുന്നു ആരോഗ്യ കിരണം പദ്ധതി. എല്ലാ കുട്ടികൾക്കും സൗജന്യ ചികിത്സ എന്നതാണ് ഈ പദ്ധതി ലക്ഷ്യമിട്ടിയിരുന്നത്. ആരോഗ്യകിരണം പദ്ധതി പ്രകാരമായിരുന്നു സർക്കാർ ആശുപത്രികളിൽ 18 വയസ്സ് വരെയുള്ളവർക്ക് ഒ.പി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്.

സർക്കാർ പണം നൽകാതെ വന്നതോടെ രണ്ടുവർഷത്തോളമായി ആരോഗ്യകിരണം പദ്ധതി മുടങ്ങിയിരിക്കുകയാണ്. 18 വയസ്സ് വരെയുള്ളവർക്ക് നൽകിവന്നിരുന്ന വിവിധ സൗജന്യ പരിശോധനകളും ഇതോടെ മുടങ്ങി. പദ്ധതി പൂർണ്ണമായും നിലച്ചതോടെയാണ് സർക്കാർ ആശുപത്രികൾ കുട്ടികളുടെ ഒ.പി ടിക്കറ്റിനും പണം ഈടാക്കാൻ ആരംഭിച്ചത്.

Leave a Reply

Your email address will not be published.

Previous Story

പനായി എടച്ചേരി മീത്തൽ യു.കെ. ഗംഗാധരൻ നായർ അന്തരിച്ചു

Next Story

ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി

Latest from Main News

അറ്റുതൂങ്ങിയ കൈയിൽ സ്വപ്നങ്ങൾ തുന്നിച്ചേർത്ത് ജസ്നയുടെ സംരംഭകയാത്ര

അരക്കുയന്ത്രത്തിൽ കുടുങ്ങി അറ്റുതൂങ്ങിയ കൈകളുമായി വാഹനം ആശുപത്രിയിലേക്ക് അതിവേഗം കുതിക്കുമ്പോൾ ജസ്നയുടെ മനസ്സിലൂടെ മിന്നിമാഞ്ഞത് വർഷങ്ങളായി ഒരുക്കുകൂട്ടിയ ഒരുപിടി സ്വപ്നങ്ങളായിരുന്നു. എല്ലാം

മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം , ലക്ഷ്യത്തിലെത്തിക്കുവാന്‍ യോജിച്ച ശ്രമം തുടരും : മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം പൂര്‍ണ്ണമായും നടപ്പിലാക്കുവാന്‍ യോജിച്ച പരിശ്രമം തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി

ആലുവ റെയില്‍വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് വന്ദേഭാരത്, ശബരി ഉൾപ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

ആലുവ റെയില്‍വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് (ആഗസ്റ്റ് മൂന്ന്) വന്ദേഭാരത്, ശബരി ഉൾപ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു. പാലക്കാട് -എറണാകുളം മെമു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പരിസ്ഥിതി ക്വിസ് നടത്തി

എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്

രാമായണ പ്രശ്നോത്തരി – 18

നാലമ്പല ദർശനപുണ്യത്താൽ പ്രശസ്തമായ ശ്രീരാമ ക്ഷേത്രം? തൃപ്രയാർ   ഭരതൻഅനുഗ്രഹ വർഷം ചൊരിയുന്ന ക്ഷേത്രം? ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം