റെയിൽവേയിലെ പുതുക്കിയ യാത്രാ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരും. ഓർഡിനറി ക്ലാസ്സുകളിൽ 500 കിലോമീറ്റർ ദൂരം വരെ നിരക്ക് വർധന ഉണ്ടാകില്ല.
IRCTC വെബ്സൈറ്റിലും മൊബൈല് ആപ്പിലും തത്ക്കാല് ടിക്കറ്റുകള് ബുക്ക് ചെയ്യാന് ആധാര് അധിഷ്ഠിത സ്ഥിരീകരണം ഇന്ന് മുതല് നിലവില് വരും. ഈ മാസം അവസാനം മുതല് തത്ക്കാല് ബുക്കിംഗുകള്ക്ക് OTP സ്ഥിരീകരണവും ഏര്പ്പെടുത്തും. ഈ വര്ഷം അവസാനത്തോടെ മിനിറ്റില് ഒന്നര ലക്ഷത്തിലേറെ ടിക്കറ്റുകള് ബുക്ക് ചെയ്യാവുന്ന പുതിയ റിസര്വേഷന് സംവിധാനം നിലവില്വരുമെന്നും റെയില്വെ അറിയിച്ചു.