കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മുംബൈ സ്വദേശിയായ യോഗേശ്വര്‍ നാഥ് ആണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു.

ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് യോഗേശ്വര്‍ നാഥ്. എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നുമാണ് വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്.

ആത്മഹത്യക്ക് മുൻപ് യോഗേശ്വര് വീട്ടിലേക്ക് മെസേജ് അയച്ചിരുന്നു. പിന്നാലെ വാർഡനെ വീട്ടുകാർ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റൽ മുറ്റത്ത് യോഗേശ്വറിനെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എൻഐടിയിൽ സമീപ കാലത്ത് നടപ്പാക്കിയ നിയന്ത്രണങ്ങൾ വിദ്യാർഥികളെ സമ്മർദത്തിലാക്കിയിരുന്നതായി ആരോപണം ഉയർന്നിരുന്നു.

ഗുരുതരമായിപരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Leave a Reply

Your email address will not be published.