മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള ഹർജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ വിശദമായ വാദം കേട്ട ആവശ്യം നിരാകരിക്കുകയായിരുന്നു.

കേസ് സംബന്ധിച്ച് മാത്യു കുഴല്‍നാടന്‍ നല്‍കിയ രേഖകള്‍ അന്വേഷണം ആവശ്യപ്പെടാന്‍ പര്യാപ്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്. പിന്നീട് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്ന് നിലപാടെടുക്കുകയായിരുന്നു.

സി.എം.ആര്‍.എല്ലിന് മുഖ്യമന്ത്രി സഹായം നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ മൂന്ന് രേഖകള്‍ ഹാജരാക്കിയെങ്കിലും അവയിലൊന്നും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്നായിരുന്നു വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചത്. തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്ത്, കെ.എം.ഇ.ആര്‍.എല്ലിന്റെ കൈവശമുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളിയതിനെതിരേ ഹൈക്കോടതി നല്‍കിയ അനുകൂല ഉത്തരവ്, ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദപരിശോധന നിര്‍ദേശിച്ചുള്ള സര്‍ക്കാര്‍ കുറിപ്പ് എന്നിവ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാക്കി. ഇതിനെതിരേ സര്‍ക്കാര്‍ വീണ്ടും സി.എം.ആര്‍.എല്ലിന്റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലന്‍സും ഹാജരാക്കി.

Leave a Reply

Your email address will not be published.

Previous Story

പണം നിക്ഷേപിക്കുന്നതിനെതിരെ കേരള പൊലീസ് മുന്നറിയിപ്പ്

Next Story

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

Latest from Main News

ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

കെ എസ് ആ‌ർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി

സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപം ഡിസംബർ 31 വരെ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് സൂറത്ത് പോലീസ് കമ്മീഷണർ അറിയിച്ചു

സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഫ്ലൈഓവർ വരാച്ച ഫ്ലൈഓവറുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത് മൂലം സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപം ഡിസംബർ

വഡോദരയിൽ അഞ്ച് പുതിയ പാലങ്ങൾക്കായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗുകൾ സംസ്ഥാന സർക്കാർ അംഗീകരിച്ചു

വഡോദരയിൽ അഞ്ച് പുതിയ പാലങ്ങൾക്കായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗുകൾ (ജിഎഡി) സംസ്ഥാന സർക്കാർ അംഗീകരിച്ചു. ബജ്‌വ റെയിൽവേ ഓവർബ്രിഡ്ജ്, വുഡ സർക്കിൾ

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് 5 ജില്ലകളിൽ യെല്ലോ