കുറ്റ്യാടി ലഹരി കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിനാവശ്യവുമായി മഹിളാ കോൺഗ്രസ് മാർച്ച്

/

കുറ്റ്യാടിയെ ലഹരി മാഫിയകളുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസ് നേതൃത്വം നൽകിയ പ്രതിഷേധ മാർച്ച് പോലീസ് സ്റ്റേഷനലിലേക്ക് നീങ്ങി. സമീപകാലത്ത് ക്രിമിനൽ പശ്ചാത്തലത്തിൽ വലിയ വിവാദം സൃഷ്ടിച്ച രാസലഹരി കേസിനെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ മഹിളാ നേതാക്കൾ പങ്കെടുത്തു.

കോൺഗ്രസ് ഓഫീസിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി പോലീസ് സ്റ്റേഷനിലേക്ക് നീങ്ങുകയായിരുന്നു. സ്റ്റേഷൻ ഗേറ്റിൽ പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞെങ്കിലും പ്രതിഷേധക്കാർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.

പ്രതിഷേധം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡൻറ് എ.ടി. ഗീത അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ.ടി. ജയിംസ്, ജില്ലാ വൈസ് പ്രസിഡൻറ് ബാലമണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ശ്രീജേഷ് ഊരത്ത്, ജമാൽ കൊരങ്കോടൻ, മൊയതു കൊരങ്കോടൻ, കെ.കെ. നഫീസ, യു.വി. ബിന്ദു എന്നിവർ പ്രസംഗിച്ചു.

മഹിളാ കോൺഗ്രസ് ഭാരവാഹികളായ കെ. ഷമീന, ലീബ സുനിൽ, കെ.പി. ശ്രീനിജ, അനുഷ പ്രദീപ്, സജീഷ് എടകുടി, വനജ ഒ, വി.പി. ഗീത, തായന ബാലമണി, സെറീന പുറ്റങ്ങി, ബീന എലിയാർ, രഞ്ജിനി രാജഗോപാൽ, ശാലിനി, ശ്രീജ തറവട്ടത്ത്, ലീല ആര്യങ്കാവിൽ, ബീന കുളങ്ങരത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Ask ChatGPT

Leave a Reply

Your email address will not be published.

Previous Story

ഐസിഎസ് സ്കൂളിൽ എസ്.എസ്.എൽ.സി, യു.എസ്.എസ് പരീക്ഷ വിജയികൾക്ക് അനുമോദനസദസ്

Next Story

കോഴിക്കോട് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരു അതിഥി തൊഴിലാളി മരിച്ചു

Latest from Local News

ഗാന്ധിജിയെ പഠിക്കാൻ പുതുതലമുറ സമയം കണ്ടെത്തണം: അഡ്വ : ടി. സിദ്ദിഖ്

മേപ്പയൂർ. വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ : ടി.സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ

കൊയിലാണ്ടി കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻഅന്തരിച്ചു

കൊയിലാണ്ടി:കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻ (72) അന്തരിച്ചു. ഭാര്യമാർ: വള്ളി. പരേതയായ ജാനകി മക്കൾ : ജിനു, വിനു, പരേതനായ

തെരഞ്ഞടുപ്പ് കമ്മീഷൻ ബി.ജെ.പി വക്താവ് ആകരുത്: കെ. ലോഹ്യ

മേപ്പയ്യൂർ: തെരഞ്ഞടുപ്പ് കമ്മീഷൻ അതിൻ്റെ നിഷ്പക്ഷതയും വിശ്വാസവും നിലനിർത്തുന്നതിന് പകരം ബി.ജെ.പി. വാക്താവിൻ്റെ വാർത്താ സമ്മേളനം നടത്തുന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് ആർ.ജെ.ഡി.