ഐസിഎസ് സ്കൂളിൽ എസ്.എസ്.എൽ.സി, യു.എസ്.എസ് പരീക്ഷ വിജയികൾക്ക് അനുമോദനസദസ്

കൊയിലാണ്ടി: ഈ വർഷത്തെ എസ്.എസ്.എൽ.സി, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരമർപ്പിച്ച് അനുമോദനസദസ് ഐസിഎസ് സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. വിജയിച്ച വിദ്യാർത്ഥികളോടൊപ്പം അവരെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

ഐസിഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഷെമീമ് അലി അധ്യക്ഷനായിരുന്നു. ഐസിഎസ് സ്ഥാപകനും വൈസ് ചെയർമാനുമായ സിദ്ധിഖ് കൂട്ടുമുഖം ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള അംഗീകാരമായി ഈ ചടങ്ങ് മാറിയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ പരിശ്രമം, കഴിവ്, പ്രതിബദ്ധത എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. സർവശക്തന്റെ അനുഗ്രഹത്തോടെ അവർക്ക് ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങിൽ ഐസിഎസ് മാനേജർ സാലിഹ് ബാത്ത്, എജുകേർ സിഇഒ ജിംഷാദ്, ഐസിഎസ് സെക്രട്ടറി കൂടിയായ മുനിസിപ്പൽ കൗൺസിലർ അസീസ് മാസ്റ്റർ, പി.റ്റി.എ പ്രസിഡണ്ട് അൻവർ, മദ്രസ സദർ മുഅല്ലിം മുഹമ്മദ് ഉസ്താദ്, രജീഷ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടിക്ക് ഹാദി നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് അടുക്കത്ത് പൊയിൽ സോമശേഖരൻ അന്തരിച്ചു

Next Story

കുറ്റ്യാടി ലഹരി കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിനാവശ്യവുമായി മഹിളാ കോൺഗ്രസ് മാർച്ച്

Latest from Local News

മേലൂർ കെ എം എസ് ലൈബ്രറിയിൽ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മേലൂർ കെ എം എസ് ലൈബ്രറിയിൽ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പല തരത്തിൽ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അവ സംരക്ഷിക്കാനുള്ള

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ  മെഡിസിൻ  വിഭാഗം ഡോ:

ഗാന്ധിജിയെ പഠിക്കാൻ പുതുതലമുറ സമയം കണ്ടെത്തണം: അഡ്വ : ടി. സിദ്ദിഖ്

മേപ്പയൂർ. വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ : ടി.സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ

കൊയിലാണ്ടി കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻഅന്തരിച്ചു

കൊയിലാണ്ടി:കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻ (72) അന്തരിച്ചു. ഭാര്യമാർ: വള്ളി. പരേതയായ ജാനകി മക്കൾ : ജിനു, വിനു, പരേതനായ