പേവിഷബാധയെതിരേ ബോധവത്കരണ ക്ലാസുകൾ: ജൂൺ 30ന് എല്ലാ സ്‌കൂളുകളിലും

കോഴിക്കോട്: പേവിഷബാധക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി, ജൂൺ 30ന് ജില്ലയിലെ എല്ലാ സ്‌കൂൾ അസംബ്ലികളിലും പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷ, പ്രതിരോധ വാക്സിനേഷന്റെ പ്രാധാന്യം, മൃഗങ്ങളുമായി ഇടപഴകുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ചായിരിക്കും അധ്യാപകരെയും കുട്ടികളെയും ബോധവത്കരിക്കുന്നത്.

ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന ഈ സംയുക്ത ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് സ്കൂൾ ക്ലാസുകൾ. തുടർന്നായി ജൂലൈ മാസത്തിൽ എല്ലാ സ്‌കൂളുകളിലും പിടിഎ യോഗങ്ങളുടെ ഭാഗമായി അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക ബോധവത്കരണ ക്ലാസുകളും നടത്തും.

മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ലഘുലേഖകൾ, വീഡിയോകൾ, പോസ്റ്ററുകൾ തുടങ്ങിയവ തയ്യാറാക്കി വിദ്യാലയങ്ങൾ വഴി പ്രചാരണം നടത്തും.

ജില്ലാതല ബോധവത്കരണ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ചടങ്ങിൽ അധ്യക്ഷനാകും.

ജില്ലയിലെ മറ്റ് സ്‌കൂളുകളിൽ, സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലെയോ ആശുപത്രികളിലെയോ നഗര ആരോഗ്യ കേന്ദ്രങ്ങളിലെയോ നിന്നുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ക്ലാസുകൾക്ക് നേതൃത്വം നൽകും

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര സീഡ് ഫാം കവാടവും സെയില്‍സ് കൗണ്ടറും ഉദ്ഘാടനം ചെയ്തു

Next Story

ചെങ്ങോട്ടുകാവ് അടുക്കത്ത് പൊയിൽ സോമശേഖരൻ അന്തരിച്ചു

Latest from Local News

പാലങ്ങളുടെ തകർച്ച അന്വേഷണം വേണം, പാലം പണി പുനരാരംഭിക്കുകയും വേണം – കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

സംസ്ഥാനത്ത് അടിക്കടി നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി

മേലൂർ കെ എം എസ് ലൈബ്രറിയിൽ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മേലൂർ കെ എം എസ് ലൈബ്രറിയിൽ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പല തരത്തിൽ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അവ സംരക്ഷിക്കാനുള്ള

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ  മെഡിസിൻ  വിഭാഗം ഡോ:

ഗാന്ധിജിയെ പഠിക്കാൻ പുതുതലമുറ സമയം കണ്ടെത്തണം: അഡ്വ : ടി. സിദ്ദിഖ്

മേപ്പയൂർ. വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ : ടി.സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ