നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; യൂത്ത് ലീഗ് പ്രതിഷേധ സമരം നാളെ

നന്തിബസാർ: നാഷണൽ ഹൈവെ മൂടാടി പഞ്ചായത്തിൻ്റെ നന്തി,ഇരുപതാംമൈൽ,പാലക്കുളം,മൂടാടി ഭാഗങ്ങളിൽ മരണ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ നിരവധി അപകടങ്ങൾ തുടർക്കഥയായിരിക്കുകയാണ്. നന്തി റെയിൽവേ മേൽപാലത്തിൻ്റെ ശോചനിയവസ്ഥ കാരണം രണ്ട് മാസം മുമ്പ് രണ്ട് മരണങ്ങളും നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്.

മനുഷ്യാവകാശ കമ്മീഷൻ പോലും ഇടപെട്ടിട്ട് കേന്ദ്ര കേരള സർക്കാറുകൾ നിസ്സംഗത പാലിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് ഇടപെട്ട് പൊതുമരാമത്ത് വകുപ്പിൻ്റെയും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെയും സ്വമേതയാ കേസ് എടുത്തിരിക്കുകയാണ്. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും,ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര കേരള സർക്കാറുകളുടെ നിസ്സംഗതക്കെതിരെയും സ്ഥലം എം എൽഎയുടെയും പഞ്ചായത്ത് ഭരണ സിമിതിയുടെ കെടുകാര്യസ്ഥതക്കെതിരെയും മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9 മണിക്ക് നന്തി ടൗൺ റെയിൽവേ മേൽപാലത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. യൂത്ത് ലീഗ് ജില്ലാപ്രസിഡണ്ട് മിസ്ഹബ് കിഴരിയൂർ സമരം ഉൽഘാടനം ചെയ്യും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ വിഭാഗത്തിൽ പ്രശസ്ത സീനിയർ ഡോ. ലിൻഡ ൽ ലോറൻസ് MBBS,MD,PSYCHIATRY ചാർജെടുക്കുന്നു

Next Story

പൊതുജനാരോഗ്യത്തിന് ഭീഷണി; വ്യാജ ആയുർവേദ കേന്ദ്രങ്ങൾക്കെതിരെ എ.എം.എ.ഐ രംഗത്ത്

Latest from Local News

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന അന്തരിച്ചു

ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന (67) അന്തരിച്ചു.ഭർത്താവ് :മണാട്ടു താഴെ കുനി കെ.സി. കുട്ടി (വിമുക്തഭടൻ). മക്കൾ: സജീഷ് കുമാർ,വിജീഷ്

താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം : കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നാളെ പണിമുടക്കും

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ

ഭിന്നശേഷി കാരാനായ ഏക്കാട്ടൂരിലെ നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കണം – യു.ഡി.എഫ്

അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഏക്കാട്ടുരിൽഭിന്നശേഷി കാരനായ നടക്കാൻ പോലും കഴിയാത്ത മക്കാട്ട് നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് അടിയന്തിരമായി ഗതാഗത

77ാം വയസ്സില്‍ ബിരുദ പഠനത്തിനൊരുങ്ങി നാരായണന്‍ മാസ്റ്റര്‍

കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലെ മുതിര്‍ന്ന പഠിതാവും മുന്‍ കായികാധ്യാപകനുമായ ടി സി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗ വിഭാഗം  ഡോ :