നാലര കോടിയുടെ വികസന പ്രവൃത്തികള്‍; മുഖച്ഛായ മാറ്റത്തിനൊരുങ്ങി എ സി ഷണ്‍മുഖദാസ് സ്മാരക ആശുപത്രി

മുഖച്ഛായ മാറ്റത്തിനൊരുങ്ങി പുറക്കാട്ടിരി എ സി ഷണ്‍മുഖദാസ് മെമോറിയല്‍ ആയുര്‍വേദ ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് കെയര്‍ സെന്റര്‍. നാലര കോടി രൂപ ചെലവിട്ട് പുതുതായി നിര്‍മിക്കുന്ന അഞ്ച് നിലയുള്ള കെട്ടിടത്തില്‍ പഞ്ചകര്‍മ തിയേറ്റര്‍, കുട്ടികളുടെ ഒ പി, ഐ പി എന്നിവയാണ് ഒരുക്കുന്നത്. നവകേരള സദസ്സില്‍ അനുവദിച്ച 2.5 കോടി രൂപയും ബജറ്റ് തുകയായ രണ്ട് കോടിയും വിനിയോഗിച്ച് നടത്തുന്ന വികസന പ്രവൃത്തിയുടെ ഡിപിആര്‍ തയാറായി വരികയാണ്.

പഠന, പെരുമാറ്റ, വളര്‍ച്ചാ വൈകല്യമുള്ള കുട്ടികളെയും കൗമാരക്കാരെയും ചികിത്സിക്കുന്ന ആശുപത്രിയില്‍ നിരവധി മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. നേരത്തെ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപ ചെലവിട്ട് ആശുപത്രി കവാടവും റോഡും നിര്‍മിച്ചിരുന്നു.

ആയുര്‍വേദ മരുന്ന്, പഞ്ചകര്‍മ തെറാപ്പി എന്നിവക്കൊപ്പം ലേണിങ് അസസ്‌മെന്റ്, റെമഡിയല്‍ ട്രെയിനിങ്, ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി, ക്ലിനിക്കല്‍ യോഗ, സൈക്കോളജി എന്നീ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ ആശുപത്രിയില്‍ ലഭ്യമാക്കുന്നുണ്ട്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ രോഗങ്ങള്‍ക്കും ചികിത്സയുണ്ട്. വ്യക്തിഗത തെറാപ്പിക്ക് പുറമെ, ഗ്രൂപ്പ് തെറാപ്പി, രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടികള്‍, സ്‌കൂള്‍ പരിഹാര പരിപാടികള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവയും നടത്തി വരുന്നു. വികസന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

എൻ വി ബാലകൃഷ്ണനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ പ്രതിഷേധ സംഗമം

Next Story

സോയില്‍ നെയിലിംഗ് നടന്ന ഭാഗങ്ങളിലെ ഭൂമി ദേശീയപാത അതോറിറ്റി ഏറ്റെടുക്കണം- മന്ത്രി മുഹമ്മദ് റിയാസ്

Latest from Main News

മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കർ സസ്‌പെന്‍റ് ചെയ്തു

നിയമസഭയിൽ സുരക്ഷാ ജീവനക്കാരെയും ചീഫ് മാർഷലിനേയും ആക്രമിച്ചെന്നടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കർ എ എൻ ഷംസീർ സസ്‌പെൻഡ് ചെയ്തു.

ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

കെ എസ് ആ‌ർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി

സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപം ഡിസംബർ 31 വരെ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് സൂറത്ത് പോലീസ് കമ്മീഷണർ അറിയിച്ചു

സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഫ്ലൈഓവർ വരാച്ച ഫ്ലൈഓവറുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത് മൂലം സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപം ഡിസംബർ

വഡോദരയിൽ അഞ്ച് പുതിയ പാലങ്ങൾക്കായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗുകൾ സംസ്ഥാന സർക്കാർ അംഗീകരിച്ചു

വഡോദരയിൽ അഞ്ച് പുതിയ പാലങ്ങൾക്കായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗുകൾ (ജിഎഡി) സംസ്ഥാന സർക്കാർ അംഗീകരിച്ചു. ബജ്‌വ റെയിൽവേ ഓവർബ്രിഡ്ജ്, വുഡ സർക്കിൾ