കൊയിലാണ്ടി: മനുഷ്യാവകാശ പ്രവർത്തകൻ എൻ.വി ബാലകൃഷ്ണനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പ്രമുഖ പരിസ്ഥിതി – പൗരാവകാശ പ്രവർത്തകൻ എസ് .പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുവെക്കരുതെന്ന് ഉദയകുമാർ പറഞ്ഞു. ഭരണ കൂട ഭീകരതയാണ് പോലിസ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻ.വി. ബാലകൃഷ്‌ണനെതിരെയുള്ള കള്ളക്കേസ് പിൻവലിക്കണം. വിജയരാഘവൻ ചേലിയ അധ്യക്ഷനായി. എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ,
അഡ്വ: കെ. പ്രവീൺകുമാർ, അരുൺ മണമൽ, എ.അസിസ്, ടി.ടി.ഇസ്‌മയിൽ, എൻ വി മുരളി, വിജയരാഘവൻ ചേലിയ കെ.കെ സുരേന്ദ്രൻ വയനാട്, കെ.ശ്രീകുമാർ. , വിനോദ് പയ്യട, വേണുഗോപാൽ കുനിയിൽ, സമദ് പൂക്കാട്, സത്യചന്ദ്രൻ പൊയിൽക്കാവ്, പ്രശാന്ത് ബാവ , പ്രിയേഷ് കുമാർ, സനൽകുമാർ എന്നിവർ സംസാരിച്ചു
Latest from Local News
ഈച്ചരോത്ത് ബാലൻ നായർ (83) കൃഷ്ണകൃപ, ചേമഞ്ചേരി അന്തരിച്ചു. ഏറെക്കാലം തൃശ്നാപ്പള്ളിയിൽ വ്യാപാരി ആയിരുന്നു. ഭാര്യ പൊറോളി ദാക്ഷായണി അമ്മ. മക്കൾ
മുക്കം കാരശ്ശേരിയിൽ കണ്ണിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് കള്ളൻ പൊട്ടിച്ചെടുത്തത്. രാവിലെ സുബൈദയുടെ
മൂടാടി കണിയാങ്കണ്ടി രാധാമണി (69) അന്തരിച്ചു. ഭർത്താവ് പ്രവാസിയും സംരംഭകനുമായ കണിയാംകണ്ടി രാമൻ നായർ. മക്കൾ രാജേഷ് ഖത്തർ, രമേശ് സ്റ്റീപെക്സ്
കൂരാച്ചുണ്ട് : ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കൂരാച്ചുണ്ട്
വടകര സൈബർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എടക്കയിൽ സ്വദേശി ആരങ്ങാട്ട് ദിൽജിത്ത് (42 വയസ്) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചെറുവണ്ണൂർ