യുവത തൊഴിൽദായകരാകണം; കേരളം വ്യവസായ സൗഹൃദ സംസ്ഥാനം: തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ

കോഴിക്കോട്: “കേരളത്തിൽ നിലവിലുള്ളത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ്. യുവത തൊഴിലന്വേഷകരല്ല, തൊഴിൽദായകരായി മാറുകയാണ് വേണ്ടതെന്നും” – എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സിന്റെയും (ICAI), ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.എസ്.എം.ഇ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതുതലമുറയുടെ കഴിവുകൾ ക്രിയാത്മക മേഖലകളിലേക്ക് തിരിച്ചുവിടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ ഇൻവസ്റ്റേഴ്‌സ് മീറ്റിൽ ജില്ലയിലെ മുതിർന്ന സംരംഭകരെ ആദരിച്ചു. പരമ്പരാഗത കരകൗശല മേഖലയിൽ വൈദഗ്ധ്യം തെളിയിച്ചവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ICAI കോഴിക്കോട് ബ്രാഞ്ച് ചെയർമാൻ സി.എ. സച്ചിൻ ശശിധരൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത് ബാബു, കാത്തലിക് സിറിയൻ ബാങ്ക് (റിട്ട.) അസി. ജനറൽ മാനേജർ ബാബു ജെ കാവലക്കാട്ട്, കെഎസ്എസ്ഐഎ പ്രസിഡന്റ് ഇസഹാഖ് കളത്തിങ്കൽ, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ എ. ജ്യോതി, എൻ. വിനോദ് എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വായന ദിനാചരണ സമാപനവും സാഹിത്യ പ്രതിഭകളെ ആദരിക്കുകയും ചെയ്തു

Next Story

മതേതര ഇന്ത്യയെ സംരക്ഷിക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം: പി.കെ. നവാസ്

Latest from Local News

നമ്മുടെ കീഴരിയൂർ വയോജന ക്ലബിന്റെ മാസാന്ത പരിപാടി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

നമ്മുടെ കീഴരിയൂർ വയോജന ക്ലബിന്റെ മാസാന്ത പരിപാടി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇളം തലമുറ ലഹരിയിൽ പെടാതിരിക്കാൻ സ്കൂൾ

കൊയിലാണ്ടി പബ്ലിക് ലൈബ്രറി ചന്ദ്രശേഖരൻ തിക്കോടിയുടെ പുതിയ നോവലായ ‘മൂന്നു ജയിലുകൾ’ പുസ്‌തക ചർച്ച  സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻ തിക്കോടിയുടെ പുതിയ നോവലായ  മൂന്നു ജയിലുകൾ പുസ്‌തക ചർച്ച  സംഘടിപ്പിക്കുന്നു. 2025 ജൂലായ് 31

കാപ്പാട് കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കാപ്പാട് കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാട്ടിലപ്പീടിക മുല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെ

മഹല്ല് പ്രവർത്തനങ്ങളിൽ കാലോചിത പുനഃക്രമീകരണം അനിവാര്യം : സഖറിയഫൈസി ഇരിങ്ങൽ കോട്ടക്കൽ

അരിയും തുണിയും പണിയും എന്ന മനുഷ്യന്റെ ആവശ്യങ്ങളെല്ലാം ഇന്ന് പഴയ തലമുറയുടെ കാലഹരണപ്പെട്ട മുദ്രാവാക്യങ്ങൾ മാത്രമായി മാറുമ്പോൾ പകരം മനുഷ്യൻ അവന്റെ

ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ പരിസ്ഥിതിയുടെ കാവൽ മാലാഖമാർക്ക് ആദരവുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിനായി സദാസമയവും പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹരിത കർമ്മസേനാ അംഗങ്ങൾക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ആദരവ് നൽകി.