കെഎസ്എസ് പിഎ സംസ്ഥാന വ്യാപക പ്രക്ഷോഭം; ജൂലായ് 1 ന് കരിദിനം

ഒരു വർഷമായിട്ടും 12-ാം പെൻഷൻ പരിഷ്കരണ നടപടി ആരംഭിക്കാത്ത സംസ്ഥാന സർക്കാരിൻ്റെ വഞ്ചനക്കെതിരെ കെഎസ്എസ് പിഎ സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുൻപിൽ ജൂലായ് 1 ന് പ്രതിഷേധ സൂചകമായി കരിദിനം ആചരിക്കുന്നു. കൊയിലാണ്ടി, പയ്യോളി ട്രഷറികൾക്ക് മുൻപിൽ നടത്തുന്ന പ്രസ്തുത പരിപാടി വൻവിജയമാക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് കെഎസ്എസ് പിഎ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ വി.സദാനന്ദൻ ആവശ്യപ്പെട്ടു.

കൊയിലാണ്ടി നിയോജക മണ്ഡലം സിക്രട്ടറി ശ്രീ പി. ബാബുരാജ് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് ശ്രീ പി. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ ശിവദാസൻ വാഴയിൽ, ടി.കെ കൃഷ്ണൻ, രാജീവൻ മഠത്തിൽ, പ്രേമകുമാരി,ബാലൻ ഒതയോത്ത് , സോമൻ വായനാരി,
സുരേഷ് ബാബു എടക്കുടി, ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആന്തട്ട ശ്രീരാമകൃഷ്ണ മഠത്തിന് സമീപം അരങ്ങാടത്ത് താഴെ നാരായണൻ അന്തരിച്ചു

Next Story

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Latest from Local News

താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം : കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നാളെ പണിമുടക്കും

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ

ഭിന്നശേഷി കാരാനായ ഏക്കാട്ടൂരിലെ നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കണം – യു.ഡി.എഫ്

അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഏക്കാട്ടുരിൽഭിന്നശേഷി കാരനായ നടക്കാൻ പോലും കഴിയാത്ത മക്കാട്ട് നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് അടിയന്തിരമായി ഗതാഗത

77ാം വയസ്സില്‍ ബിരുദ പഠനത്തിനൊരുങ്ങി നാരായണന്‍ മാസ്റ്റര്‍

കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലെ മുതിര്‍ന്ന പഠിതാവും മുന്‍ കായികാധ്യാപകനുമായ ടി സി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗ വിഭാഗം  ഡോ :

മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയില്‍ മത്സ്യവിതരണ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയില്‍ മത്സ്യവിതരണ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പില്‍ ഉപജീവന ഉപാധിയൊരുക്കുന്ന പദ്ധതിയില്‍