സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ചേർമല ചേർമല കേവ് പാർക്ക് നിർമ്മാണം അവസാന ഘട്ടത്തിൽ

ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് മുതൽക്കൂട്ടാവാൻ മുഖം മിനുക്കി മനോഹരിയായി പേരാമ്പ്രയിലെ ചേർമല കേവ് പാർക്ക്. പ്രകൃതിമനോഹര കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ചേർമല, വിനോദസഞ്ചരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇവിടെ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി അതിവേഗം പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മാസത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ലാൻഡ്സ്‌കേപ്പിങ് പ്രവർത്തികളാണ് ഇനി നടത്താനുള്ളത്. 2023 ഫെബ്രുവരി 11-നായിരുന്നു പദ്ധതിയുടെ നിർമാണോദ്ഘാടനം. ഗുഹയുടെ മാതൃകയിലുള്ള കവാടമാണ് പ്രധാന ആകർഷണം.

പേരാമ്പ്ര ഹൈസ്കൂളിനടുത്ത് ചേർമല കുന്നിൻമുകളിൽ 2.10 ഏക്കർ സ്ഥലത്ത് ഓപ്പൺ എയർ തിയേറ്റർ ഉൾപ്പെടുന്ന പാർക്കാണ് വിനോദ സഞ്ചാരികൾക്കായി ഒരുങ്ങുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച 3.72 കോടി രൂപ ചെലവഴിച്ചാണ് നിർമാണം.

സർക്കാരിന് കീഴിലുള്ള കേരള ഇലക്‌ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനിയറിങ്‌ കമ്പനി ലിമിറ്റഡിനാണ്‌ (കെൽ) പ്രവൃത്തിയുടെ നടത്തിപ്പുചുമതല. സെക്യൂരിറ്റി ക്യാബിൻ, നടപ്പാതകൾ, ടിക്കറ്റ് കൗണ്ടർ, ശൗചാലയം, കഫ്റ്റീരിയ, ഉത്പന്ന-വിപണന കേന്ദ്രം, സ്റ്റേജ്, ചുറ്റുമതിൽ എന്നിവ ഇതിനോടകം നിർമിച്ചു കഴിഞ്ഞു. എൽഇഡി വിളക്കുകൾ സ്ഥാപിക്കൽ, വൈദ്യുതീകരണം, പ്രവേശനകവാടത്തിന്റെ ജോലി എന്നിവ പുരോഗമിക്കുകയാണ്.

പണി പൂർത്തിയാവുന്നതോടെ ചേർമലയുടെ മുകളിലെത്തുന്നവരെ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ചകളാണ്. പേരാമ്പ്ര പട്ടണത്തിൽ എത്തുന്നവർക്ക് കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവിടാൻ പറ്റുന്ന ഇടമാണ് ചേർമല. ചേർമലയിലെ നരിമഞ്ച എന്നറിയപ്പെടുന്ന ഗുഹയും സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.

Leave a Reply

Your email address will not be published.

Previous Story

ലഹരിക്കെതിരെ കൈകോർത്ത് കാക്കൂർ എ.എൽപി സ്ക്കൂളും കാക്കൂർ ഗ്രാമീണ ലൈബ്രറിയും

Next Story

പി എസ് സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Latest from Local News

കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമകേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമ കേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും വനം വന്യജീവി വകുപ്പ് മന്ത്രി എ

ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരൻ

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്‌തക ചർച്ച സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുചുകുന്ന് ഭാസ്‌കരൻ്റെ  നവമാർക്‌സിയൻ സമീപനങ്ങൾ (പഠനസമാഹാരം)  പുസ്‌തക ചർച്ച  2025 ഒക്ടോബർ 31 വെള്ളിയാഴ്ച വൈകീട്ട് 3.30

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ