ദേശീയപാതയിലെ വെള്ളക്കെട്ട്; അടിയന്തര നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശം

ദേശീയപാതയിലെയും സർവീസ് റോഡുകളിലെയും വെള്ളക്കെട്ടുകളും കുഴികളും ഒഴിവാക്കാനും അടിയന്തര അറ്റകുറ്റപ്പണികൾ നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം അടിയന്തരമായി വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിലാണ് ദേശീയ പാത അതോറിറ്റിക്കും കരാർ കമ്പനികൾക്കും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. രണ്ടു ദിവസത്തിനകം അടിയന്തര അറ്റകുറ്റപ്പണികൾ നടത്താനാണ് നിർദ്ദേശം. വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി റോഡുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനും കുഴികൾ അടയ്ക്കാനും നിർദ്ദേശം നൽകി. പ്രശ്നങ്ങളുള്ള പ്രദേശങ്ങൾ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശിച്ച് കരാറുകാരെ കൊണ്ട് നടപടികൾ എടുപ്പിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്മാർ യോഗത്തിൽ പങ്കെടുത്തു. ദേശീയപാതയിലും സർവീസ് റോഡിലും വലിയ കുഴികളും വെള്ളക്കെട്ടും നിറഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ടെന്ന് അധ്യക്ഷന്മാർ ചൂണ്ടിക്കാട്ടി. സർവീസ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതും ഡ്രെയിനേജ് സംവിധാനം പൂർത്തിയാവാത്തതും വലിയ വെള്ളക്കെട്ടുകൾക്ക് കാരണമാവുന്നുണ്ട്. പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ വലിയ ഗതാഗതക്കുരുക്ക് ഇതുമൂലം ഉണ്ടാകുന്നതായും അവർ പറഞ്ഞു. ശാശ്വത പരിഹാരത്തിനായി മഴ കുറയുന്നതുവരെ കാത്തുനിൽക്കാതെ താൽക്കാലിക അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം. അടുത്ത ദിവസം തന്നെ വീണ്ടും യോഗം ചേർന്ന് പ്രവൃത്തി പുരോഗതി വിലയിരുത്തും.

ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

നഗരസഭയിലെ റോഡുകളുടെ ശോച നീയാവസ്ഥ:യുഡിഎഫ് കൗൺസിലർമാർ നഗരസഭ കൗൺസിൽ നിന്നും ഇറങ്ങിപ്പോയി

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 27-06-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

Latest from Main News

അമീബിക് മസ്തിഷ്ക ജ്വരം; അടിയന്തിര രോഗ പ്രതിരോധ നടപടി അനിവാര്യം – മുല്ലപ്പള്ളി രാമചന്ദ്രൻ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടല്ല , 17 ആണ് എന്ന ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്ക്

ഷോർട്ട് സർക്യൂട്ട് ; ആലപ്പുഴ ചിത്തിരക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ

ബക്കറ്റുമായി തെരുവിലിറങ്ങുന്ന ജനങ്ങൾ; ‘മത്സ്യമഴ’ വിരുന്നായി

ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.  

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,