കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ള പദ്ധതിക്ക് വേണ്ടി കീറിയ റോഡുകളും ഫൂട്ട് പാത്തുകളും നന്നാക്കാത്തത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് കൗൺസിലർമ്മാർ കൗൺസിലിൽ നിന്നും ഇറങ്ങിപോയി. കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഗലസ്ഥാപിക്കാൻ കരാർ എടുത്തിട്ടുള്ളത് ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയും ഹൗസ് കണക്ഷൻ സ്ഥാപിക്കാൻ കരാർ എടുത്തിട്ടുള്ളത് വിപി ഗ്രൂപ്പുമാണ്,
364 കിലോമീറ്റർ നീളത്തിലാണ് ചാലുകീറി പൈപ്പിടേണ്ടത്, പ്രധാന റോഡുകളിലെയും ഫൂട്പാത്തുകളിലെയും അരികിൽ പൈപ്പിട്ട് തുടങ്ങിയത് 2024 ജനുവരിയിലാണ്, ഒന്നര വർഷത്തിലേറെ ആയിട്ടും പൊട്ടിപ്പൊളിച്ച പ്രധാന റോഡുകളും ഫൂട്പാത്തുകളും പകുതിയിൽ ഏറെയും റീസ്റ്റോറേഷൻ നടത്തിയിട്ടില്ല, കുടിവെള്ളത്തിനുള്ള ഹൗസ് കണക്ഷനും കൊടുത്തിട്ടില്ല.
ഈ പ്രവർത്തനങ്ങൾക്കൊക്കെ നേതൃത്വം നൽകുന്നത് വാട്ടർ അതോറിറ്റി ഡിപ്പാർട്ട്മെന്റ് ആണ്. പ്രവർത്തി ആരംഭിച്ച് ആറുമാസം കൊണ്ട് പണിപൂർത്തീകരിക്കും എന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയിട്ടും ഒന്നര വർഷമായിട്ടും പൂർർത്തിയായിട്ടില്ല. നഗരസഭ കൗൺസിലർമാരും വിവിധ സംഘടനകളും ശക്തമായി പ്രതിഷേധം അറിയിച്ചിട്ടും റോഡുകളും ഫുട്പാത്തുകളും പഴയപടി ഗതാഗത യോഗ്യമാക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനെ തുടർന്നായിരുന്നു നഗരസഭ കൗൺസിലിൽ കൗൺസിൽ പാർട്ടി ലീഡർ വി പി ഇബ്രാഹിംകുട്ടി മെയ് 21ന് പ്രമേയം നൽകിയത്. എന്നാൽ അജണ്ടയിൽ ഉൾപ്പെടുത്താതിരിക്കുകയും മെയ് 31ന് നടന്ന നഗരസഭ കൗൺസിലിൽ അടുത്ത കൗൺസിൽ പരിഗണിക്കാം എന്ന ഉറപ്പ് പാലിക്കാതിരിക്കുകയും ജൂൺ 26ന് നടന്ന കൗൺസിലിലും അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചുമായിരുന്നു യുഡിഎഫ് കൗൺസിലർമാരുടെ ഇറങ്ങിപ്പോക്ക്.
44 വാർഡുകളിലെയും വിദ്യാർത്ഥികളും പൊതുജനങ്ങളും ഈ മഴക്കാലത്തും വളരെ ദുരിതം അനുഭവിച്ചാണ് യാത്ര ചെയ്യുന്നത്.
മഴക്കാല രോഗം കൊണ്ട് വലയുന്നവരെ യഥാസമയം ഹോസ്പിറ്റലിൽ എത്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
ഈ വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ടിട്ടില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുന്ന് നേതാക്കൾ അറിയിച്ചു. യുഡിഎഫ് കൗൺസിലർമാരായ രത്നവല്ലി ടീച്ചർ,വി പി ഇബ്രാഹിംകുട്ടി, കെ എം നജീബ്,വത്സരാജ് കേളോത്ത്, എ അസീസ് മാസ്റ്റർ,രജീഷ് വെങ്ങളത്ത് കണ്ടി,ഫാസിൽ നടേരി, മനോജ് പയറ്റുവളപ്പിൽ, ജമാൽ മാസ്റ്റർ,വി വി ഫക്രുദ്ദീൻ മാസ്റ്റർ, കെ ടി വി റഹ്മത്ത്,ഷീബ അരീക്കൽ, ജിഷ,സുമതി,ദൃശ്യ,ശൈലജ എന്നിവരാണ് കൗൺസിലിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ രവികുമാർ ‘ ജനറൽസർജറി ഡോ.അരുൺ എസ് ജനറൽ
വില്ല്യാപ്പള്ളി: കരീം ടി. കെ. യുടെ ‘ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വില്ലാപ്പള്ളിയിൽ സമുചിതമായി നടന്നു.
തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്നുംLP ക്ലാസ് തൊട്ടേ പാഠപുസ്തക ങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുമെ ന്നും UDF ഉറപ്പു തന്നാൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊയിലാണ്ടി : കൊല്ലം മൂസ്സാങ്കാത്ത് അബ്ദുൽ ഖാദർ (78) അന്തരിച്ചു. ഭാര്യ : പരേതയായ നഫീസ. മക്കൾ : ഫൈസൽ ,







