കോഴിക്കോട് സാമൂതിരി രാജാ കെ സി രാമചന്ദ്രൻ രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി രാജാ കെ സി രാമചന്ദ്രൻ രാജ (93)അന്തരിച്ചു . ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ (വെള്ളി) ബംഗളൂരുവിൽ നടക്കും .സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ ഏപ്രിൽ 3ന് മരണപ്പെട്ടതിനെ തുടർന്നാണ് രാമചന്ദ്രൻ രാജാ സ്ഥാനത്തേക്ക് വന്നത് . അനാരോഗ്യം കാരണം ട്രസ്റ്റി ഷിപ്പിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭരണ നിർവഹണം നടത്തുന്നതിനായി കോഴിക്കോട്ടേക്ക് വരാൻ കഴിഞ്ഞില്ല .

സാമൂതിരി സ്വരൂപത്തിലെ കിഴക്കേ കോവിലകം ശാഖയിലെ അംഗമാണ്. കെ സി രാമചന്ദ്രൻ രാജാ. 1932 ഏപ്രിൽ 27ന് ജനനം. കോട്ടക്കൽ കെപി സ്ക്കൂൾ, രാജാസ് ഹൈസ്കൂൾ ഇവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം. തുടർന്നുള്ള വിദ്യാഭ്യാസം ഡൽഹിയിൽ. ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് Economics ൽ BA (Hons)ഉം MA യും നേടി. ഉപരിപഠനം London School of Economics ൽ. Metal Box ൽ കമഴ്സ്യൽ മാനേജരായി ഔദ്യോഗിക ജീവിതം തുടങ്ങി. ഏതാനും വർഷങ്ങൾക്ക് ശേഷം ബോംബെയിലെ ജാംലാൽ ബജാജ് ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ അദ്ധ്യാപനജീവിതം ആരംഭിച്ചു.

പിന്നീട് ബോംബെയിലെ ഗാർവരെ ഇൻസ്റ്റിട്യൂട്ട് ഓഫ് കരിയർ എജുക്കേഷൻ & ഡവലപ്പ്മെൻറിൻ്റെ സ്ഥാപക ഡയറക്ടർ, SP ജയിൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റിൻ്റെ ഡയറക്ടർ ഈ പദവികൾ വഹിച്ചു. ഇപ്പോൾ ഗുജറാത്തിലെ വാപി യൂണിവേഴ്സിറ്റിയിലെ ഭരണ കൗൺസിൽ അംഗമാണ്. കാലടി മന ജാതവേദൻ നമ്പൂതിരിയും കിഴക്കേ കോവിലകത്ത് മഹാദേവി തമ്പുരാട്ടിയുമാണ് മാതാപിതാക്കൾ. ഭാര്യ കോട്ടക്കൽ പരപ്പിൽ കുടുംബാംഗം ഇന്ദിര രാജ. മക്കൾ : നാരായൺമേനോൻ (US) കല്യാണി ആർ മേനോൻ (ബാംഗ്ലൂർ). മരുമക്കൾ : മിന്നി മേനോൻ (US) രവി മേനോൻ (ബാംഗ്ലൂർ)

Leave a Reply

Your email address will not be published.

Previous Story

ഏലപ്പേനിനെതിരെ ജൈവകീടനാശിനി കണ്ടുപിടിച്ചു

Next Story

പനക്കാട് സാന്ദ്രിമ വായനശാല വായനാവാരാഘോഷവും ഉന്നത വിജയികളുടെ അനുമോദനവും സംഘടിപ്പിച്ചു

Latest from Local News

കോഴിക്കോട് മൂന്നാലിങ്കലിൽ വാക്കുതർക്കത്തിനിടെ അച്ഛൻ മകനെ കുത്തി

കോഴിക്കോട്: മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തിയ സംഭവത്തിൽ പരിക്കേറ്റത് പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്താണ്. പരുക്ക് ഗുരുതരമല്ല. വാക്കുതർക്കത്തിനിടെയാണ് സംഭവം ഉണ്ടായത്.

കൊയിലാണ്ടി ഗണേഷ് വിഹാറിൽ മധുര മീനാക്ഷി പാലക്കാട് കൽപ്പാത്തിയിൽ അന്തരിച്ചു

കൊയിലാണ്ടി ഗണേഷ് വിഹാറിൽ മധുര മീനാക്ഷി (78) പാലക്കാട് കൽപ്പാത്തിയിൽ അന്തരിച്ചു. ഭർത്താവ്: അനന്തനാരായണൻ . മകൾ: വിജയലക്ഷ്മി അന്ത്യകർമ്മങ്ങൾ കൽപ്പാത്തിയിലെ

ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്

ജലസേചന സംവിധാനങ്ങള്‍ക്ക് സബ്‌സിഡി

കൃഷി വകുപ്പ് നടപ്പാക്കുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിള’ പദ്ധതിയില്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00