ഇന്ത്യയുടെ ജനാധിപത്യാവകാശങ്ങളും ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം : കെ. അജിത

മേപ്പയ്യൂർ: ഇന്ത്യയുടെ ജനാധിപത്യാവകാശങ്ങളും ബഹുസ്വരതയും ഭരണഘടന മൂല്യബോധവും കാത്തുസൂക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകയും
സ്ത്രീവിമോചന പോരാളിയുമായ കെ. അജിത അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹ്യുമാനിറ്റീസ് ഫോറവും കോലായ വായന വേദിയും ചേർന്ന് സംഘടിപ്പിച്ച അടിയന്തിരാവസ്ഥ നേരനുഭവങ്ങൾ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പ്രമുഖ മാധ്യമപ്രവർത്തകനും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയുമായ കെ.വി കുഞ്ഞിരാമൻ മുഖ്യഭാഷണം നടത്തി. ഭരണഘടനാ വകുപ്പുകൾ പലതും റദ്ദാക്കപ്പെട്ട അടിയന്തരവസ്ഥക്കാലം അദ്ദേഹം ഓർത്തെടുത്തു. രണ്ടാം വർഷ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി ശ്രീനന്ദന അതിഥികളെ പരിചയപ്പെടുത്തി .

സ്കൂൾ പ്രിൻസിപ്പൽ എം സക്കീർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി എ പ്രസിഡണ്ട് വി.പി. ബിജു അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്. ഇ പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ, വിഷ്ണുപ്രിയ, എ. സുബാഷ് കുമാർ, സി.വി.സജിത്, വി.വിമോദ് , സിനി എം.എന്നിവർ സംസാരിച്ചു ഹാപ്പി സ്കൂൾ കോർഡിനേറ്റർ ഡോ. ഇസ്മയിൽ മരുതേരി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

വാഗാടിന്റെ വണ്ടി തടഞ്ഞു റോഡ് ഉപരോധിച്ചു യൂത്ത് കോൺഗ്രസ്സ്

Next Story

കൊയിലാണ്ടി കൊല്ലം വട്ടക്കണ്ടി ജയരാജ്‌ അന്തരിച്ചു

Latest from Main News

സേലം രക്തസാക്ഷികളുടെ സ്മരണ നിലനിർത്താൻ കോയമ്പത്തൂരിൽ സ്മാരകം പണിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

1950-ൽ സേലം ജയിൽ വെടിവയ്പ്പിൽ രക്തസാക്ഷികളായ സി.പി.ഐ സഖാക്കളുടെ സ്മരണക്കായി സേലം സെൻട്രൽ ജയിലിന് സമീപം സ്മാരകം നിർമ്മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

പാലങ്ങളുടെ തകർച്ച അന്വേഷണം വേണം, പാലം പണി പുനരാരംഭിക്കുകയും വേണം – കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

സംസ്ഥാനത്ത് അടിക്കടി നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 19.08.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 19.08.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരത്തിന്

സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക്. 100000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ്