പാലോറ ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള എൻഎംഎംഎസ് പരീക്ഷാ പരിശീലനം ആരംഭിച്ചു

പാലോറ ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള എൻഎംഎംഎസ് പരീക്ഷാ പരിശീലനം ആരംഭിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം .ബാലരാമൻ ഉദ്ഘാടനം ചെയ്തു. 40 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.
പിടിഎ പ്രസിഡണ്ട് ഇഎം. ബഷീർ അധ്യക്ഷ്യം വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സ്വാഗതം പറഞ്ഞു. മുഴുവൻ കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു. എൻഎംഎംഎസ് സ്കൂൾ കൺവീനർ സി.ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു. പിടി. അൻവർ ആശംസ അർപ്പിച്ചു. അനുശ്രീ എസ്. നന്ദി രേഖപ്പെടുത്തി.
എക്സാം വിന്നർ ടീം അംഗങ്ങളായ അഞ്ജു പി , സിത്താര കെ എന്നിവർ ഓറിയൻ്റേഷൻ ക്ലാസ്സ് രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി.

Leave a Reply

Your email address will not be published.