കെ.എസ്.ഇ.ബി. പെൻഷൻ പരിഷ്കരിക്കണമെന്ന് പെൻഷനേഴ്സ് കൂട്ടായ്മ ആവശ്യപ്പെട്ടു

/

കോഴിക്കോട്: കെ.എസ്.ഇ.ബി. പെൻഷൻകാരുടെ പെൻഷൻ അടിയന്തരമായി പരിഷ്കരിക്കണമെന്ന് കെ.എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ജെയിംസ് എം. ഡേവിഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. വിമൽ ചന്ദ് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡൻറ് കെ. വിജയൻ, മേഖല സെക്രട്ടറി പി.വി. ദിനേശ്‌ചന്ദ്രൻ, എ.കെ. അബ്ബാസ്, എം. മനോഹരൻ, പി.ടി. സുജാത, പി. സുന്ദരൻ, കെ. ബാബു, സി.കെ. ജയകുമാർ, സി. സരസ്വതി, വി. ദാമോദരൻ, എ. മനോജ് മോൻ, കെ. സുരേഷ് ബാബു, സുരേന്ദ്രൻ കീഴരയൂർ, വി. പീതാംബരൻ, സി. അരവിന്ദാക്ഷൻ, അബ്ദുൽ റഷീദ്, ഇ.കെ. ഗോപാലൻ, രവീന്ദ്രൻ, പി.പി. വൈരമണി എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിന്‍റെ തുടക്കത്തിൽ ജില്ലാ പ്രസിഡൻറ് പി.ഐ. അജയൻ പതാക ഉയർത്തി. സെക്രട്ടറി എം. മനോഹരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. പീതാംബരൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. പി.ടി. സുജാത അനുശോചന പ്രമേയം അവതരിപ്പിച്ചു.സമ്മേളനം ഡി.എ. കുടിശ്ശിക നൽകണം, മണിയാർ ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സർഗവേദിയിൽ കെ. സുരേഷ് ബാബു, സായ് കുമാർ, ലീന, സി. ദിനേശൻ, സിന്ദുരാജ്, എം. സുരേന്ദ്രൻ, ഉണ്ണി കൂട്ടാലിട, രമേശൻ, സുനിൽകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഡോക്ടർ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി

Next Story

മഴക്കാലത്ത് വൈബാണ് കാരയില്‍നട

Latest from Local News

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 3,39, 600 രൂപ പദ്ധതി വിഹിതവും

ബിഎസ്എൻഎൽ ‘ഫ്രീഡം പ്ലാൻ’ ഒരു രൂപയ്ക്ക് കൊയിലാണ്ടിയിൽ ബി.എസ്.എൻ.എൽ മേള

കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഒരു രൂപയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം പ്ലാൻ’ നൽകുന്നു. ദിവസേന രണ്ട്

കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ അന്തരിച്ചു

കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ (മോള്‍ട്ടിയമ്മ -89) കോഴിക്കോട് ഗാന്ധിറോഡ് രാജീവ് നഗറിലെ

പെരുവട്ടൂർ എൽ. പി സ്കൂളിൽ ജെ.ആർ.സി സ്കാർഫ് അണിയിക്കൽ ചടങ്ങ് നടത്തി

പെരുവട്ടൂർ എൽ.പി. സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ യൂണിറ്റ് രൂപീകരണവും സ്കാർഫ് അണിയിക്കൽ ചടങ്ങും നടന്നു. ചടങ്ങ്