പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: വേക്കൻസി ലിസ്റ്റ് 28ന്

 

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർ അടക്കമുള്ളവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് വരുന്നു. ഇതിനായി പുതിയ അപേക്ഷകൾ സമർപ്പിക്കണം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ/നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാം.

സപ്ലിമെന്ററി അലോട്ട്‌മെന്റിനായി വേക്കൻസിയും നോട്ടിഫിക്കേഷനും ജൂൺ 28ന്‌ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ്‌ ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റുതിരുത്തി അപേക്ഷപുതുക്കി സമർപ്പിക്കാം.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

ഖത്തറിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി ; ഇന്ത്യയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ തടസ്സപ്പെട്ടു

Latest from Main News

ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരത്തിന്

സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക്. 100000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ്

സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി

സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി. ബസ്സുടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ

ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍

കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.  നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു.