മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് & ഗൈഡ് ൻ്റെയും കോലായ വായന വേദിയുടെയും ആഭിമുഖ്യത്തിൽ വായനാവാരോഘഷത്തിൻ്റെ ഭാഗമായി ചിത്രലേഖനം നടന്നു എം.ടി വാസുദേവൻ നായർ, വൈക്കം മുഹമ്മദ് ബഷീർ , ഒ വി വിജയൻ, തകഴി ശിവശങ്കരപ്പിള്ള എന്നിവരുടെ രചനകളെ അടിസ്ഥാനമാക്കി ഷാജി കാവിൽ , റഹ്മാൻ കൊഴുക്കല്ലൂർ, ഹാരൂൻ അൽ ഉസ്മാൻ,റജി കെ എന്നിവരാണ് ചിത്രങ്ങൾ വരച്ചത്. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ പ്രിൽ സിപ്പൽ എം സക്കീർ അദ്ധ്യക്ഷത വഹിച്ചു. നഹ കലാകാരൻമാരെ പരിചയപ്പെടുത്തി എ സുബാഷ് കുമാർ, ജയന്തി എൻ, സിനി എം, സജിത് സി.വി , ഷീബ ടി.എംഎന്നിവർ സംസാരിച്ചു. ഗൈഡ് സ് വളണ്ടിയർ ദേവിക നന്ദി പറഞ്ഞു
