തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്. 25 ലീറ്റർ പാൽ ആണ് ഇയാൾ കടത്തിയത്. പാൽ മോഷണം മറച്ചുവയ്‌ക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമം നടന്നതായും ആരോപണമുണ്ട്. അസി. സ്റ്റോർ കീപ്പർ സുനിൽ കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു.ക്ഷേത്രത്തിലെ 13 പവന്റെ സ്വർണദണ്ഡ് കഴിഞ്ഞമാസം കാണാതായിരുന്നു. രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞനിലയിൽ ഇത് കണ്ടെത്തി. ഇതിനുപിന്നാലെയാണ് ഇപ്പോൾ പുതിയ മോഷണവും പുറത്തുവരുന്നത്.
Latest from Main News
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ
പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം
ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത







