കൊയിലാണ്ടി കോടതി സമീപം തീപിടിത്തം; ഫയർ റസ്ക്യൂ ടീമിന്റെ സമയോചിത പ്രവർത്തനം ദുരന്തം ഒഴിവാക്കി

വൈദ്യൂതി കേബിനു തീ പിടിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ കൂടിയാണ് കോടതിക്ക് മുൻവശമുള്ള പഴയ കാനറ ബാങ്കിന് ബിൽഡിങ്ങിന് പുറകുവശത്തെ ടെറസിന് മുകളിലൂടെ പോകുന്ന വൈദ്യുതി കേബിളിന് തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന  എക്സ്റ്റിങ്ങുഷർ ഉപയോഗിച്ച് തീ അണയ്ക്കുകയും ചെയ്തു.

ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചതാണെന്ന് സംശയിക്കുന്നു. കെഎസ്ഇബി ജീവനക്കാർ സ്ഥലത്ത് ഉണ്ടായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ബി കെ യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ഇർഷാദ് ടി കെ,ബിനീഷ് കെ,അനൂപ് എൻ പി ഷാജു കെ,ഹോം ഗാർഡ്മാരായ രാംദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.