കോഴിക്കോട്: വായനാദിനത്തോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി അംഗങ്ങളുടെ പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ച – പുസ്തക പർവ്വം സംഘടിപ്പിച്ചു പരിപാടി പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. വായന ഒരു സാധനയാണെന്നും കൃതികളുടെ ആന്തരിക സത്ത ഉൾകൊണ്ടുള്ള വായനയാണ് യഥാർഥ വായനയെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഗോപി പുതുക്കോട് അധ്യക്ഷനായിരുന്നു. അമ്പത്തിഒമ്പതാമത് ജ്ഞാനപീം പുരസ്കാരം ലഭിച്ച ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയുടെ കാവ്യസാധനയെക്കുറിച്ച് ഡോ.ആർസു പ്രഭാഷണം നടത്തി. ഡോ. എം.കെ.പ്രീത, കെ.എം.വേണുഗോപാൽ എന്നിവർ വിനോദ്കുമാർ ശുക്ലയുടെ കവിതകൾ ആലപിച്ചു. ഡോ. പി.കെ.രാധാമണി, ഡോ.ഒ. വാസവൻ, കെ.ജി.രഘുനാഥ്, കെ.വര ദേശ്വരി, ഡോ.സി.സേതുമാധവൻ, എസ്.എ.ഖുദ്സി എന്നിവർ 2024-ൽ പ്രസിദ്ധീകരിച്ച സ്വന്തം കൃതികളെ കുറിച്ച് സംസാരിച്ചു. വേലായുധൻ പള്ളിക്കൽ എൻ.പ്രസന്നകുമാരി ടി. സുമിന പ്രസംഗിച്ചു
Latest from Main News
സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക്. 100000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ്
സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി. ബസ്സുടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ
കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു.