മേപ്പയ്യൂർ ഗവ. വി.എച്ച്.എസ്. സ്‌കൂളിൽ അധ്യാപക ശിൽപ്പശാല സംഘടിപ്പിച്ചു

മേപ്പയ്യൂർ: സമകാലീന വിദ്യാദ്യാസ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കുന്നതിനുള്ള നൈപുണി വളർത്തുന്നതിനായി മേപ്പയ്യൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു.

സ്കൂൾ അക്കാദമിക് കൗൺസിലിന്റെയും സൗഹൃദ ക്ലബിന്റെയും നേതൃത്വത്തിൽ ‘തണൽ’ കമ്യൂണിറ്റി സൈക്യാട്രി ഓർഗനൈസേഷനുമായി ചേർന്നാണ് ഹാപ്പി സ്കൂൾ ഓഫ് ഗ്രേറ്റ് നാഷൻ ബിൽഡേർസ് (മഹത്തായ രാഷ്ട്രനിർമ്മാണത്തിനായുള്ള സന്തോഷപ്രദമായ സ്കൂൾ കാമ്പസ്) എന്ന പദ്ധതിയുടെ ഭാഗമായി അധ്യാപകർക്ക് വേണ്ടിയുള്ള ശിൽപ്പശാല സംഘടിപ്പിച്ചത്.

തുടർച്ചയായ അധ്യയന-അദ്ധ്യാപന തിരക്കിനിടയിലും വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതു സമൂഹം, സഹപ്രവർത്തകർ എന്നിവരുടെ ആശങ്കകൾ ശ്രദ്ധയോടെ കേൾക്കാൻ കഴിയുന്ന പ്രത്യേക മാനസിക നൈപുണി അത്യാവശ്യമാണ് എന്നത് ശിൽപ്പശാലയിൽ ചർച്ചയായി. ഒരുവർഷം നീളുന്ന തുടർപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കൂടി സമാന ശിൽപ്പശാലകൾ നടത്താൻ പദ്ധതി ഉണ്ട്.

PTA പ്രസിഡണ്ട് വി.പി. ബിജു ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. PTA വൈസ് പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. SMC ചെയർമാൻ വി. മുജീബ് ആശംസ അർപ്പിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ജയന്തി എൻ സ്വാഗതം പറഞ്ഞു.

പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. ലുക്മാൻ ഷാ എം.പി, സൈക്യാട്രിക് സോഷ്യൽ വർക്കർമാരായ മുഹമ്മദ് റഫീഖ്, അനു കെ. ദാസ് എന്നിവർ ക്ലാസുകൾ നയിച്ചു. പ്രിൻസിപ്പൽ എം. സക്കീർ, ഡോ. ഇസ്മായിൽ മരിതേരി, എ. സുബാഷ് കുമാർ, സിനി എം., അബ്ദുൽ സമദ്, ജെൻസി ബി. എസ്., ദിനേശ് പാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഓഫീസര്‍ക്ക് നേരെ അക്രമം

Next Story

ഗാനങ്ങളെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ല രമേശ് കാവിൽ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ  മെഡിസിൻ  വിഭാഗം ഡോ:

ഗാന്ധിജിയെ പഠിക്കാൻ പുതുതലമുറ സമയം കണ്ടെത്തണം: അഡ്വ : ടി. സിദ്ദിഖ്

മേപ്പയൂർ. വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ : ടി.സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ

കൊയിലാണ്ടി കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻഅന്തരിച്ചു

കൊയിലാണ്ടി:കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻ (72) അന്തരിച്ചു. ഭാര്യമാർ: വള്ളി. പരേതയായ ജാനകി മക്കൾ : ജിനു, വിനു, പരേതനായ

തെരഞ്ഞടുപ്പ് കമ്മീഷൻ ബി.ജെ.പി വക്താവ് ആകരുത്: കെ. ലോഹ്യ

മേപ്പയ്യൂർ: തെരഞ്ഞടുപ്പ് കമ്മീഷൻ അതിൻ്റെ നിഷ്പക്ഷതയും വിശ്വാസവും നിലനിർത്തുന്നതിന് പകരം ബി.ജെ.പി. വാക്താവിൻ്റെ വാർത്താ സമ്മേളനം നടത്തുന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് ആർ.ജെ.ഡി.