ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇന്നലെ രാത്രി മഷാദിൽ നിന്ന് ന്യൂഡൽഹിയിൽ വന്നിറങ്ങിയ പ്രത്യേക വിമാനത്തിൽ 290 ഇന്ത്യക്കാർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകുന്നേരം മറ്റൊരു വിമാനം 310 ഇന്ത്യക്കാരുമായി ന്യൂഡൽഹിയിൽ എത്തിയിരുന്നു. അതേസമയം ഓപ്പറേഷൻ സിന്ധുവിലൂടെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിച്ചതിന് നേപ്പാളും ശ്രീലങ്കയും ഇന്ത്യയോട് നന്ദി അറിയിച്ചു. നേപ്പാൾ-ഇന്ത്യ ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ പിന്തുണയെന്ന് നേപ്പാള് വിദേശകാര്യ മന്ത്രി അർസു റാണ ഡ്യൂബ പറഞ്ഞു. ദ്വീപ് രാഷ്ട്രത്തിലെ ജനങ്ങൾ ഈ പരിശ്രമത്തെ വിലമതിക്കുന്നതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമത്തില് കുറിച്ചു.
Latest from Local News
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമം പൊതുവിതരണ വകുപ്പ് പുതുക്കി. ഒരു മണിക്കൂര്‍ കുറവോടെ പുതിയ സമയക്രമം ഇന്ന് മുതല്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 06 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം ഡോ: ഇഹ്ജാസ്
മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’ അഞ്ചാം വർഷത്തിലേക്ക്. പ്രീ- സ്കൂൾ മുതൽ സെക്കൻഡറി തലം വരെയും പൊതുജന വിദ്യാഭ്യാസരംഗത്തും
പയ്യോളി: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 11 12 തീയതികളിൽ ഇരിങ്ങൽ സർഗാലയയിൽ വച്ച് നടത്തുന്ന നേതൃത്വ പരിശീലന ക്യാമ്പിന് സ്വാഗത
അരിക്കുളം ഗ്രാമപഞ്ചായത്തും കേരള സാഹിത്യ അക്കാദമിയും ചേർന്ന് ചാത്തു നായരുടെ മീനാക്ഷി എന്ന നോവലിൻ്റെ 135 വാർഷികം ആഘോഷിക്കുന്നു.ഒക്ടോബർ 11 ന്