കൊയിലാണ്ടി നെല്യാടി പുഴയോരത്തെ ജൈവവൈവിധ്യ പാര്‍ക്ക് സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാകുന്നു

കൊയിലാണ്ടി: നെല്യാടി പുഴയോരത്ത് കൊടക്കാട്ടുമുറി കൊന്നെങ്കണ്ടി താഴ കൊയിലാണ്ടി നഗരസഭ സജ്ജമാക്കിയ ജൈവ വൈവിധ്യ പാര്‍ക്ക് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു. നാടിന്റെ ജൈവവൈവിധ്യം പരിപാലിക്കപ്പെടുന്നതിന് കൊയിലാണ്ടി നഗരസഭയും ജില്ലാ ജൈവവൈവിധ്യ ബോര്‍ഡും ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയും കുടുംബശ്രീ കൂട്ടായ്മയും പരിസ്ഥിതി പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നാണ് പുഴയോത്തെ ”സ്‌നേഹതീരം” ജൈവവൈവിധ്യ പാര്‍ക്ക് ആസൂത്രണം ചെയ്തത്.
കൊയിലാണ്ടിയുടെ ജൈവസംസ്‌കൃതി സരക്ഷിക്കാനും പരിപാലിക്കാനും ഉദ്ദേശിച്ചാണ് നെല്ലിയാടി പുഴയോരത്ത് വിവിധയിനം വൃക്ഷങ്ങളുളള പാര്‍ക്കും അതിനോടൊപ്പം ശലഭോദ്യാനവും തയ്യാറാക്കിയത്. വിവിധയിനം കണ്ടല്‍ച്ചെടികള്‍, തണല്‍ വൃക്ഷങ്ങള്‍ എന്നിവ നട്ടു പിടിപ്പിച്ചു. വൃക്ഷങ്ങളുടെ ചുവട്ടില്‍ സന്ദര്‍ശകര്‍ക്കായി ഇരിപ്പിടങ്ങള്‍ തയ്യാറാക്കി. കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന അകലാപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും പകലുകളില്‍ സുലഭമായി വീശിയടിക്കുന്ന കാറ്റ് ആസ്വദിക്കാനും ഈ പാര്‍ക്കില്‍ സൗകര്യമുണ്ട്. ജീവശാസ്ത്ര പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സസ്യ-മത്സ്യ-പക്ഷി-ജന്തുജാലങ്ങളെക്കുറിച്ച് പഠിക്കാന്‍ ഈ കേന്ദ്രം സന്ദര്‍ശിക്കുന്നതിലൂടെ കഴിയും. കണ്ടലുകളും അനുബന്ധ കണ്ടലുകളും ആവാസവ്യവസ്ഥയ്ക്ക് എങ്ങനെ ഉപകാരപ്പെടുന്നു എന്ന് തിരിച്ചറിയാന്‍ കഴിയും. ലോകത്ത് തന്നെ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ”പഫര്‍ ഫിഷ്” ന്റെ പ്രജനന- ആവാസ കേന്ദ്രം കൂടിയാണ് ഇവിടുത്തെ തണ്ണീര്‍ത്തടങ്ങള്‍. നിരവധി ദേശാടന പക്ഷികളുടെ ഇടത്താവളം കൂടിയാണ് ഈ പ്രദേശം.
പ്രകൃതി പഠനം മാത്രമല്ല ഈ കേന്ദ്രം വികസിക്കുന്നതിലൂടെ സാധ്യമാക്കുകയെന്ന് പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു. നഗരസഭയിലും ആറോളം പഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന കോരപ്പുഴയുടെ തീരങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന സമൃദ്ധമായ കണ്ടല്‍ക്കാടുകളുടെ വശ്യഭംഗി ആസ്വദിക്കാന്‍ പറ്റുന്ന അക്വാ ടൂറിസം , ഇക്കോ ടൂറിസം , കയാക്കിങ്, കനോയിങ് പോലുള്ള ജല കായിക വിനോദങ്ങള്‍ക്കും സാധ്യതകള്‍ ഏറുകയാണ്. പ്രകൃതിദത്ത ആംഫി തിയേറ്റര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ചെറു പഠന സംഘങ്ങള്‍ക്ക് വേനല്‍ക്കാല ക്യാമ്പുകള്‍ക്ക് അനുയോജ്യമാണ് ഇവിടം. പാര്‍ക്കിന് മാറ്റു കൂട്ടുന്ന ഒരു ”ഏറുമാടം” അത്യാകര്‍ഷണീയമാണ്. ”കളിയൂഞ്ഞാല്‍” ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നൂറോളം വിവിധ സ്പീഷീസിലുള്ള വൃക്ഷങ്ങളുടെ പേരും ശാസ്ത്രീയ നാമവും ആലേഖനം ചെയ്തിട്ടുണ്ട്, അവയുടെ വിശദാംശങ്ങള്‍ അറിയാനായി ക്യൂ ആര്‍ കോഡും അതോടൊപ്പം നല്‍കിയിരിക്കുന്നു.
കോഴിക്കോട് ജില്ലയുടെ ജൈവപ്രതീകങ്ങളായ ”അതിരാണി പൂവ്”, ”നീര്‍നായ” , ”ഈന്ത് ‘ എന്നിവ ഇവിടെ കാണാന്‍ കഴിയും .നഗരസഭയും ജൈവവൈവിധ്യ ബോര്‍ഡും ഏകദേശം രണ്ടു ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഇതു വികസിപ്പിച്ചിരിക്കുന്നത്. കൊല്ലം-മേപ്പയൂര്‍ റോഡില്‍ നെല്ല്യാടി കെ പി കെ മുക്കില്‍ നിന്ന് 800 മീറ്റര്‍ കൊടക്കാട്ടുമുറിയിലേക്ക് സഞ്ചരിച്ചാല്‍ സ്‌നേഹ തീരത്ത് എത്തിച്ചേരാം. ഇവിടെ ജൈവവൈവിധ്യ ശാസ്ത്ര ഗവേഷണ പഠനങ്ങള്‍ക്കുള്ള ഒരു കേന്ദ്രമായി സംസ്ഥാന-കേന്ദ്രസര്‍ക്കാറുകള്‍ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും ഒരു ”ബയോഡൈവേഴ്‌സിറ്റി നോളജ് സെന്റര്‍” സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് ആനക്കുളം നവീകരണത്തിന് ഒന്നര കോടിയുടെ പദ്ധതി

Next Story

പാലക്കാട്-കോഴിക്കോട്ടേക്ക് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ്: ജൂൺ 23 മുതൽ

Latest from Local News

സിബീഷ് പെരുവട്ടൂർ പുരസ്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക്

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവൺമെന്റ് കോളജ് പൂർവ്വ വിദ്യാർത്ഥിയും ഹെൽത്ത് ഇൻസ്പെക്ടറുമായിരുന്ന സിബീഷ് പെരുവട്ടൂരിന്റെ സ്മരണാർത്ഥം ‘ഓർമ’ സാംസ്കാരിക കൂട്ടായ്മ കൊയിലാണ്ടി ഏർപ്പെടുടുത്തിയ

പ്രശസ്ത നാടക നടൻ വിജയൻ മലാപറമ്പ് അരങ്ങൊഴിഞ്ഞു

നാടകവേദിയിലെ അതുല്യ പ്രതിഭ വിജയൻ മലാപ്പറമ്പ് അരങ്ങൊഴിഞ്ഞു. പ്രൊഫഷണൽ നാടക രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നടനായിരുന്നു വിജയൻ മലാപ്പറമ്പ്.

കോഴിക്കോട് കാരപ്പറമ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് ഇരുമ്പ് പാലത്തുവെച്ചാണ് കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെ ആണ് തട്ടിക്കൊണ്ടുപോയത്. രണ്ട് പുരുഷൻമാരും

2024-25 വർഷത്തെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉജ്ജ്വല വിജയം കൈവരിച്ച് കൊയിലാണ്ടി ഗവൺമെന്റ് ഐടിഐ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി

കൊയിലാണ്ടി: 2024-25 വർഷത്തെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ (AITT) ഉജ്ജ്വല വിജയം കൈവരിച്ച് കൊയിലാണ്ടി ഗവൺമെന്റ് ഐടിഐ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി.

കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ അന്തരിച്ചു

നന്തിബസാർ കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ സുകുമാരന്‍ പയ്യോളി, മല്ലിക, മരുമക്കൾ കാർത്ത്യായനി,