കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ് ജൂൺ 23ന്

കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ് ജൂൺ 23, തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും.

നറുക്കെടുപ്പിന് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപാട്ട് അധ്യക്ഷത വഹിക്കും. ചടങ്ങ് ബഹു. ശ്രീലാൽ ചന്ദ്രശേഖർ (സർക്കിള്‍ ഇന്‍സ്‌പെക്ടർ, കൊയിലാണ്ടി പൊലീസ്) ഉത്ഘാടനം ചെയ്യും. പ്രധാനാതിഥിയായി ബഹു. ബാപ്പു ഹാജി (പ്രസിഡന്റ്‌, വ്യാപാരി വ്യവസായി ഏകോപന സമിതി, കോഴിക്കോട് ജില്ല) പങ്കെടുക്കും.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:

  • കെ കെ നിയാസ്

  • കെ കെ ഗോപാലകൃഷ്ണൻ

  • കെ പി രാജേഷ്

  • നാസർ കിഡ്സ്

Leave a Reply

Your email address will not be published.