കോഴിക്കോട് രണ്ട് സംഭവങ്ങളിൽ 25 കിലോ കഞ്ചാവ് പിടികൂടി; നാലുപേർ അറസ്റ്റിൽ

കോഴിക്കോട്ടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആകെ 25 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. സംഭവങ്ങളിൽ മലയാളിയടക്കമുള്ള നാലു പേർ പിടിയിലായി.

പണിക്കർ റോഡിലുള്ള വാടക റൂമിൽ നിന്ന് 22.25 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ലക്‌നൗ സ്വദേശികളായ ദീപക് കുമാറും വാസുവും അറസ്റ്റിലായി. കടല ഉൽപ്പന്നങ്ങൾക്കായുള്ള കച്ചവടത്തിന്റെ മറവിൽ ഇവർ കഞ്ചാവ് കൈമാറ്റം ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ടർഫ് മൈതാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ്  വിൽപ്പന. ഡാൻസാഫ് (DANSAF) വിഭാഗവും വെളളയിൽ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.

മറ്റൊരു സംഭവത്തിൽ, നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം 2.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. പൊലീസ് പട്രോളിംഗിനിടെ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സൽമാനുൽ ഫാരിസും കൽക്കത്ത സ്വദേശിയായ സൗരവ് സിത്താറും കേസിൽ അറസ്റ്റിലായവരാണ്.

Leave a Reply

Your email address will not be published.

Previous Story

തുവ്വപ്പാറ മനത്താനത്ത് പത്മനാഭൻ നായർ അന്തരിച്ചു

Next Story

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 200 രൂപയുടെ വർദ്ധനവ്

Latest from Main News

ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ്: സൂപ്പർ സൺഡേ റാലി സൗബിൻ ഷാഹിർ ഫ്ലാഗ് ഓഫ് ചെയ്തു

  കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് ഫിനാലെ (ഐ.എസ്.ആർ.എൽ) 2025 ഡിസംബർ 21ന് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ബോളിവുഡ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് സർജറി വിഭാഗം ഡോ

ശബരിമല സ്വർണക്കൊള്ള: പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ

ശബരിമല സ്വർണക്കൊള്ള പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. ശബരിമല വിഷയത്തിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പത്തുമണിയോടെ ജോർദ്ദാനിലേക്ക് പുറപ്പെട്ടു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം.  ജോർദ്ദാൻ

രാഹുൽ ഈശ്വറിന് ജാമ്യം

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി