വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിൽ “സർഗ്ഗച്ചുവര്‍” ഉദ്ഘാടനം ചെയ്തു

വൻമുഖം എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വായനാദിനത്തിന്റെ ഭാഗമായി വിദ്യാരംഗം കലാവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “സർഗ്ഗച്ചുവര്‍” പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി നിർവഹിച്ചു. വിദ്യാർത്ഥികളുടെ സർഗാത്മകതയ്ക്ക് വാതിലൊരുക്കുന്ന ഈ പദ്ധതിയിൽ ഓരോ ക്ലാസിലെയും മുഴുവൻ കുട്ടികളുടെയും രചനകൾ ഒരു വർഷം നീണ്ടുനിൽക്കുന്ന രീതിയിൽ പ്രദർശിപ്പിക്കപ്പെടും.

വിദ്യാരംഗം ലീഡറും വിദ്യാർത്ഥിയുമായ എം. കെ. വേദ അധ്യക്ഷനായി. എം. എസ്. ശ്രിയ സ്വാഗതവും എസ്. അദ്വിത നന്ദിയും പറഞ്ഞു.

പ്രധാന അധ്യാപിക എൻ. ടി. കെ. സീനത്ത്, വിദ്യാരംഗം കോഡിനേറ്റർ വി. ടി. ഐശ്വര്യ, എസ്.ആർ.ജി. കൺവീനർ പി. കെ. അബ്ദുറഹ്മാൻ മാസ്റ്റർ, സി. ഖൈറുന്നീസ, പി. നൂറുൽ ഫിദ, അശ്വതി വിശ്വൻ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published.