നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

നാളെ മുതൽ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം റേഷൻ കടകൾ വഴി ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. മണ്ണെണ്ണ വിതരണം നടക്കില്ല എന്ന് ചർച്ചയും മറ്റ് സാഹചര്യങ്ങളും ഉയർന്നുവന്നിരുന്നു. ഇതിനാണ് അവസാനമായിരിക്കുന്നത്. ഒരു ലിറ്റർ മണ്ണെണ്ണ 61 രൂപക്കാണ് ലഭിക്കുക. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിതരണത്തിൽ കേന്ദ്രം കുറവ് വരുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. 5,676 കിലോ ലിറ്റർ മണ്ണെണ്ണ ഈ വർഷത്തെ ആദ്യപാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്.

ആറു രൂപ കമ്മീഷൻ ഒരു ലിറ്റർ മണ്ണെണ്ണയിൽ നിന്ന് വ്യാപാരികൾക്ക് ലഭിക്കും. നേരത്തെ 3.70 രൂപയായിരുന്നു കമ്മീഷൻ. ചില്ലറ വിതരണം നടത്തുന്ന റേഷൻ വ്യാപാരികളുടെ മണ്ണെണ്ണ കമ്മീഷൻ ഉയർത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് തന്നെ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകള്‍ പലതും ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തനരഹിതമാവുകയും കടത്തുകൂലിയിലെയും റീട്ടെയില്‍ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാല്‍ മൊത്തവ്യാപാരികളും റേഷന്‍ ഡീലര്‍മാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാന്‍ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.

മണ്ണെണ്ണ വിഹിതത്തിലുണ്ടായ കുറവ് കൂടി പരിഗണിച്ചു കൊണ്ട് കടത്ത് കൂലിയിലും റീട്ടെയില്‍ കമ്മീഷനിലും കാലാനുസൃതമായ വര്‍ദ്ധനവ് വരുത്തണമെന്ന് മൊത്ത വ്യാപാരികളും റേഷന്‍ ഡീലര്‍മാരും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറെ ചുമതലപ്പെടുത്തുകയുണ്ടായി. കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പി.ഡി.എസ്. സബ്‌സിഡി, നോണ്‍-സബ്‌സിഡി മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യുന്ന മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലിയും റേഷന്‍ വ്യാപാരികള്‍ക്കുള്ള റീട്ടെയില്‍ കമ്മീഷനും വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജന നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു

Next Story

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട; ഒഡീഷ സ്വദേശികൾ പിടിയിൽ

Latest from Main News

‘സ്പൂൺ ഓഫ് മലബാർ’ ലോഞ്ചിങ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പാക്കുന്ന ചലനം മെൻ്റർഷിപ്പിൻ്റെ ഭാഗമായി സൗത്ത് സിഡിഎസിൻ്റെ കീഴിൽ നല്ലളത്ത് ആരംഭിച്ച ‘സ്പൂൺ ഓഫ് മലബാർ’ ഓൺലൈൻ

പൂക്കാട് ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം

പൂക്കാട് പഴയ ടെലഫോൺ എക്സേഞ്ചിൻ്റെ പിന്നി ൽ ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു

ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകും; മേയർ

  കോഴിക്കോട് : ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകുമെന്ന് മേയർ ബീന  ഫിലിപ്പ് അഭിപ്രായപ്പെട്ടു.ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും

രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോ‍ഡ് എന്‍ എച്ചായി ഉയര്‍ത്താന്‍ ഡിപിആര്‍ തയ്യാറാക്കുന്നു

  രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിന് ഡിപിആര്‍ തയ്യാറാക്കുവാന്‍ ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തി . സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച