അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരായി നടുക്ക് മീത്തല്‍ അഷ്‌റഫിന്റെ ഭാര്യ രഹ്നയാണ് (40) ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുന്നത്തറ – തോരായി ജങ്ഷനിലുണ്ടായ അപകടത്തിലാണ് രഹ്നക്ക് പരിക്കേറ്റത്. 

കഴിഞ്ഞ ജൂണ്‍ രണ്ടിന് വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. കുന്നത്തറയിലെ പൊതുവിതരണ കേന്ദ്രത്തില്‍ നിന്നും അരി വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. അത്തോളി റോഡില്‍ നിന്നും തോരായി റോഡിലേക്ക് കടക്കുന്നതിനിടെ എതിരെയെത്തിയ ബുള്ളറ്റ് രഹ്ന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ യുവതിയെ ആദ്യം ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ നഗരത്തില്‍ തന്നെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ഇന്ന് പുലര്‍ച്ചെ 5.30 ഓടെ മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: റിദ ഫാത്തിമ, മിസ്‌ന (അത്തോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

Leave a Reply

Your email address will not be published.

Previous Story

സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആകില്ലെന്ന് കേരള ഹൈക്കോടതി

Next Story

തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി

Latest from Local News

ജി.എഫ്.യു.പി. സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: ജി.എഫ്.യു.പി. സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ മുനിസിപ്പാലിറ്റി തലത്തിലെ എൽ.പി., യു.പി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച

പൂക്കാട് കലാലയം സ്മൃതിലയം പരിപാടി സംഘടിപ്പിച്ചു

പൂക്കാട് കലാലയം അംഗങ്ങളായിരുന്ന ഇരുപത്തിമൂന്ന് കലാപ്രവർത്തകരുടെ ഫോട്ടോകൾ സ്മൃതിലയം എന്ന പരിപാടിയിൽ വെച്ച് അനാഛാദനം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ,