ലഹരി ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; എൽ എൻ .എസ്

 ലഹരി നിർമ്മാർജ്ജന സമിതി ബോധവൽക്കരണ കാമ്പസ് കാംപയിൻ മേപ്പയ്യൂർ ജി വി എച്ച് എസ് എസിൽ ലഘുലേഖ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മേപ്പയ്യൂരിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങളിൽ പോലും ലഹരി മാഫിയകൾ വാഴുമ്പോൾ അതിനെതിരെ നിരന്തരം ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും പൂർണ്ണമായും ഇല്ലാതാക്കാൻ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയും നിയമം കർശനമാക്കിയും അധികൃതർ മുൻകൈയെടുത്ത് ശക്തമായ ചെറുത്ത് നിൽപ് അനിവാര്യമാണെന്ന് ലഹരി നിർമാർജന സമിതി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയ്യൂർ ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ലഘു ലേഖ വിതരണ ഉദ്ഘാടന ചടങ്ങിൽ ആവശ്യപ്പെട്ടു .

മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ സ്കൂൾ അധ്യാപികയും ലഹരി വിരുദ്ധ ക്ലബ്‌ കൺവീനറുമായ കെ കെ സുജാതക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.കെ.പി അബ്ദുസ്സലാം അധ്യക്ഷനായി. ചടങ്ങിൽ സി.എച്ച് ഇബ്രാഹിം കുട്ടി ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൾ ഹെഡ്മാസ്റ്റർ കെ.എം മുഹമ്മദ്, എൽ . എൻ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹുസൈൻ കമ്മന, മുജീബ് കോമത്ത്, ഷാജഹാൻ തായാട്ട്, ടി.പി മുഹമ്മദ്, സജീവൻ കല്ലോട്, വി.എം മിനിമോൾ, സി.ഇ അഷറഫ്, സ്റ്റാഫ് സെക്രട്ടറി ടി.എം അഫ്സ, ടി.വി ശാലിനി, കെ.ടി സ്മിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു

Next Story

കെപിഎസ് ടി എ സ്കൂളുകളിൽ പ്രതിഷേധ ദിനം ആചരിച്ചു

Latest from Local News

രാഷ്ട്രീയ യുവ ജനതാദൾ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സദസ് നടത്തി. ആർജെഡി

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകൾക്കെതിരെയും ബിജെപി ജില്ലാ നേതാക്കളെ തല്ലി പരിക്കേൽപ്പിച്ച പോലീസ് നടപടിക്കെതിരെയും കൊയിലാണ്ടിയിൽ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകൾക്കെതിരെയും ബിജെപി ജില്ലാ നേതാക്കളെ തല്ലി പരിക്കേൽപ്പിച്ച പോലീസ് നടപടിക്കെതിരെയും കൊയിലാണ്ടിയിൽ ബിജെപി

നിയാർക് ഇന്റർനാഷണൽ അക്കാദമി & റിസർച് സെന്റർ – ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച ‘സ്നേഹ സാന്ത്വനം’ ശ്രദ്ധേയമായി

കൊയിലാണ്ടി: നിയാർക് ഇന്റർനാഷണൽ അക്കാദമി & റിസർച് സെന്റർ – ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കും അവരുടെ

സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത കൈവിലങ്ങുമായി ചാടിപ്പോയ പ്രതിയെ പിടികൂടി

സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത അസം സ്വദേശിയായ പ്രസൻജിത്ത് (21) കൈവിലങ്ങുമായി ചാടിപ്പോയി. മണിക്കൂറുകൾ