കൊല്ലം നെല്യാടി റോഡിൽ ഗതാഗതം സുഗമമാക്കാൻ ഇടപെടണം -കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

കൊയിലാണ്ടി: കൊല്ലം നെല്യാടി റോഡിൽ അണ്ടർ പാസന് സമീപം വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദേശീയപാത പ്രോജക്ട് ഡയരക്ടറോട് ആവശ്യപ്പെട്ടു. പേരാമ്പ്ര എംഎൽഎ ടി .പി രാമകൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്നാണ് എക്സിക്യൂട്ടീവ് എൻജിനീയർ കത്തയച്ചത്. കൊല്ലം-നെല്ലിയാടി-മേപ്പയ്യൂർ റോഡിൽ കൊല്ലം അണ്ടർപാസിനടുത്തുള്ള ദേശീയ പാത നിർമ്മാണ പ്രവൃത്തി കാരണം കൊല്ലം നെല്യാടി മേപ്പയൂർ റോഡ് തകർന്നിരിക്കുകയാണ്. റോഡിലെ കുണ്ടും കുഴിയു അടിയന്തരമായി പരിഹരിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടു.

അണ്ടർപാസിനടുത്ത് റോഡിൽ വലിയ ജലാശയം രൂപപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ട് വാഹന ഗതാഗതത്തെ ബാധിച്ചിരിക്കുകയാണ്. ഇത് അപകടസാധ്യത സൃഷ്ടിക്കുകയാണ്. ദൈനംദിന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. ഈ വിഷയത്തിൽ സമയബന്ധിതമായ നടപടികൾ വേണം. പൊതുജന സുരക്ഷ ഉറപ്പാക്കാനും, സുഗമമായ ഗതാഗതം പുനഃസ്ഥാപിക്കാനും, റോഡ് അടിയന്തരമായി പുനർനിർമിക്കണം.

Leave a Reply

Your email address will not be published.

Previous Story

അധ്യാപക നിയമനം

Next Story

ബോവ്കൊ പെൻഷനേഴ്സ് അസോസിയേഷൻ അബ്കാരി വെൽഫയർ ബോർഡ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തും

Latest from Local News

കൊയിലാണ്ടി ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവം നടക്കുന്നതിനാൽ ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചതായി ഡി.ഡി.ഇ അറിയിച്ചു. നവംബർ 28 വരെ അഞ്ചുദിവസങ്ങളിലായി

ചേലിയ അയ്യപ്പ സേവാ സമാജം മണ്ഡലകാല ദേശവിളക്ക് മഹോത്സവം നവംബർ 27ന് ആരംഭിക്കുന്നു

കൊയിലാണ്ടി: ചേലിയ ശബരിമല അയ്യപ്പ സേവാ സമാജം മണ്ഡലകാല ദേശവിളക്ക് മഹോത്സവത്തിന് നവംബര്‍ 27ന് തുടക്കമാകും. രാവിലെ ഗണപതിഹോമം,ലളിതാ സഹസ്രനാമാര്‍ച്ചന. വൈകിട്ട്

പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്