താമരശ്ശേരി ചുരത്തിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി

 

താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. ചുരം ഒമ്പതാം വളവിന് സമീപത്തെ മരമാണ് റവന്യു, ഫയർ ഫോഴ്സ്, പോലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയത്. അടിഭാഗത്തെ കല്ലും മണ്ണും നീങ്ങി ഏത് സമയവും റോഡിലേക്ക് നിലംപൊത്താവുന്ന നിലയിലായിരുന്ന മരം ഒരു മണിക്കൂറിനകം പൂർണമായി മുറിച്ചുമാറ്റി. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് റവന്യു, വനം വകുപ്പ് അധികൃതർക്ക് താമരശ്ശേരി പൊലീസ് കത്ത് നൽകിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ വിളയാട്ടൂരിൽ ആരംഭിക്കുന്ന സിറാസ് റിഹാബ് വില്ലേജിനെ കുറിച്ചുള്ള പ്രൊജക്ട് വിശദീകരണ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു

Next Story

ഉജ്ജ്വല കൗമാരം പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി

Latest from Main News

പ്രൊഫ. എം കെ സാനു അന്തരിച്ചു

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഖാദി മേഖലയെ കൂടുതല്‍ ജനകീയമാക്കും -മന്ത്രി എ കെ ശശീന്ദ്രന്‍ ഓണം ഖാദി മേളക്ക് തുടക്കം

ഖാദി മേഖലയെ കൂടുതല്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാരിന്റെയും കോഴിക്കോട് സര്‍വോദയ

ഓണത്തിന് സെപ്റ്റംബർ 1 മുതൽ 4 വരെ 2,000 കർഷക ചന്തകൾ സംഘടിപ്പിക്കും: മന്ത്രി പി. പ്രസാദ്

കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി, സംസ്ഥാനത്ത്

അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം: സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി

അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ്

എസ്പിസി അനുഭവങ്ങളും പ്രതീക്ഷകളും ജില്ലാ കലക്ടറുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍

എസ്പിസി പരിശീലനത്തിലെ അനുഭവങ്ങളും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍. പതിനഞ്ചാമത് എസ്പിസി ദിനത്തിന്റെ