കോഴിക്കോട്: ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ട ബഹ്‌റൈന് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സർവീസ് റദ്ദാക്കി. ഓപറേഷനൽ റീസൺ എന്നാണ് യാത്ര റദ്ദാക്കാനുള്ള കാരണമായി എയർലൈൻ അധികൃതർ അറിയിച്ചത്. കോഴിക്കോട് നിന്ന് ഇന്ന് ബഹ്‌റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന IX-474 സർവീസും റദ്ദാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ ടിക്കറ്റിന്റെ തുക പൂർണമായി തിരികെ നൽകുമെന്ന് അറിയിച്ചു
അല്ലെങ്കിൽ www.airindiaexpress.com-ലെ മാനേജ് ഓപ്ഷൻ ഉപയോഗിച്ച് ഏഴ് ദിവസം വരെ ഇതേ റൂട്ടിൽ മറ്റൊരു ദിവസത്തെ യാത്ര സൗജന്യമായി തിരഞ്ഞെടുക്കാമെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലെ സർവീസുകൾക്ക് മാറ്റമുണ്ടാകില്ല എന്നും സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്നത്തെ യാത്ര മുടങ്ങിയത് പല യാത്രക്കാർക്കും ബുദ്ധിമുട്ടായി മാറി. യാത്രക്കാർ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുള്ള നാളത്തെ വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റിയതായതാണ് വിവരം.
Latest from Main News
എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്
നാലമ്പല ദർശനപുണ്യത്താൽ പ്രശസ്തമായ ശ്രീരാമ ക്ഷേത്രം? തൃപ്രയാർ ഭരതൻഅനുഗ്രഹ വർഷം ചൊരിയുന്ന ക്ഷേത്രം? ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം
കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി, സംസ്ഥാനത്ത്
സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്. വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. പക്ഷേ ഇനിയുള്ള ദിവസങ്ങളിൽ മൂന്ന്
ഒരു മാസത്തോളമായി വെള്ളിമാട്കുന്ന് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അന്തേവാസിയായിരുന്ന തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി ധനസെല്‍വി മകളുടെ കൈപിടിച്ച് യാത്രതിരിച്ചു. ഉദ്യോഗസ്ഥരുടെയും സാമൂഹിക