അടല്‍ ഇന്നവേഷന്‍ മിഷന്‍ നീതി ആയോഗ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നവേഷന്‍ സെല്‍, എ ഐ സി ടി , യൂണിസെഫ് യുവ എന്നിവ സംയുക്തമായി സ്‌കൂള്‍ ഇന്നവേഷന്‍ 2024 എന്ന പേരില്‍ സംഘടിപ്പിച്ച ഇന്നവേഷന്‍ ചലഞ്ചില്‍ ഒള്ളൂര്‍ ഗവ.യുപി സ്‌കൂള്‍ അവതരിപ്പിച്ച പ്രോജക്ടിന് അംഗീകാരം. പശ്ചിമ ബംഗാള്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി മുമ്പാകെ അവതരിപ്പിച്ച പ്രകൃതി സൗഹൃദ ജലവൈദ്യുത പദ്ധതി എന്ന പ്രോജക്റ്റിനാണ് അംഗീകാരം ലഭിച്ചത്. അണക്കെട്ട് നിര്‍മ്മിക്കാതെ തന്നെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ജലവൈദ്യുത പദ്ധതിയാണ് സ്‌കൂള്‍ അവതരിപ്പിച്ചത്. ജല പ്രവാഹമുളള പുഴയെ ഓരോ ഭാഗത്തേക്കും ഗതി മാറ്റി കിടങ്ങു വഴി തിരിച്ചു വിട്ട് ഓരോ കിടങ്ങിന്റെയും അറ്റത്ത് നിര്‍മ്മിച്ച ഫോര്‍ബെ ടാങ്കില്‍ ജലം സംഭരിക്കുന്നു.ഈ ജലത്തെ പെന്‍സ്റ്റോക്ക് വഴി കടത്തി വിട്ട് ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് ഇവര്‍ മുന്നോട്ട് വെച്ച പ്രോജക്ട്. ഈ ജലത്തെ തിരിച്ചു പുഴയിലേക്ക് എത്തിച്ച് പുഴയുടെ സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിക്കാമെന്ന മേന്മ ഇവര്‍ മുന്നോട്ട് വെക്കുന്നു.ഈ പദ്ധതിയിലൂടെ കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നു,സമീപപ്രദേശങ്ങളിലെ ജലലഭ്യത കൂടുന്നു, .പ്രകൃതി സൗഹൃദത്തോടൊപ്പം കുറഞ്ഞ നിര്‍മാണച്ചെലവാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
ഒള്ളൂര്‍ ഗവ യു പി സ്‌കൂളിലെ അധ്യാപകരായ ഷിബിന്‍,അനിത എന്നിവരുടെ നേതൃത്വത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആയിഷ തന്‍ഹ, അനുഷ്‌ക, അഭിനേന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രകൃതി സൗഹൃദ ജലവൈദ്യുത പദ്ധതി നിര്‍ദ്ദേശിച്ചത്.
Latest from Local News
തേങ്ങ വില കുതിച്ചു ഉയർന്നതോടെ തെങ്ങിന് വളം ചെയ്യാൻ ഉത്സാഹം കാട്ടുകയാണ് കേര കർഷകർ. കൃഷിഭവൻ മുഖേന വളം പെർമ്മിറ്റ്
കൊയിലാണ്ടി: സാമൂഹ്യ സംസ്‍കാരിക പ്രവർത്തകനും അദ്ധ്യാപകനും ആയിരുന്ന ഇ കെ ഗോവിന്ദൻ മാസ്റ്ററുടെ ഓർമ്മയിൽ സൈമ ലൈബ്രറി ഏർപ്പെടു ത്തിയ ഇ
കിഴക്കോത്ത് ഗ്രാമപഞ്ചത്തിലെ എളേറ്റിൽ വട്ടോളിയിൽ പ്രവർത്തിച്ചു വന്നിരുന്ന മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോർ ആക്കി ഉയർതത്തിയതിന്റെ ഉദ്ഘാടനം കേരള ഭക്ഷ്യ-
കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിൽ നടക്കുന്ന തീർത്ഥക്കുളം നിർമ്മാണം , നവീകരണകലശം , ധ്വജപ്രതിഷ്ഠ എന്നീ ചടങ്ങുകൾക്കുള്ള ധനസമാഹരണത്തിൻ്റെ ആദ്യ ഫണ്ട്
65 വർഷം പഴക്കമുള്ള കാവുംന്തറ – ചങ്ങരംവെള്ളി റോഡ് കുണ്ടും കുഴികളും നിറഞ്ഞ് കാൽനട യാത്ര പോലും ദുസഹമായി മാറിയിരിക്കുകയാണ്. ഇതിന്