കീഴരിയൂർ. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാവണമെന്ന് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ബോംബ് കേസ് സ്മരക മന്ദിരത്തിൽ സംഘടിപ്പിച്ച യൂത്ത് ടാലൻ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.കെ.ഷിനിൽ അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.സുനന്ദ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇടത്തിൽ ശിവൻ, പഞ്ചായത്ത് അംഗങ്ങളായ കെ.സി.രാജൻ, ഇ.എം.മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, കുറുമയിൽ ജലജ, മുതിർന്ന കോൺഗ്രസ് നേതാവ് ചുക്കോത്ത് ബാലൻ നായർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.കെ.ഗോപാലൻ, ഇടത്തിൽ രാമചന്ദ്രൻ, രജിത കടവത്ത് വളപ്പിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിറ്റാടിൽ സുലോചന, കെഎസ് യു നിയോജക മണ്ഡലം പ്രസിഡൻറ് അർജുൻ ഇടത്തിൽ, ജീവൻ എസ്.സുധീർ എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
Latest from Local News
വെള്ളിയൂർ കിളിയായി കുഞ്ഞമ്മദ് കുട്ടി ഹാജി (86) (കല്പത്തൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ) അന്തരിച്ചു. ഭാര്യ ഫാത്തിമ ഹജ്ജുമ്മ
പയ്യോളി: ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം
കൊയിലാണ്ടി: പുളിയഞ്ചേരി പ്രദേശത്തെ പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കിഴക്കയിൽ കോരൻ (93) അന്തരിച്ചു. ഭാര്യമാർ: ജാനു, പരേതയായ നാരായണി. സഹോദരങ്ങൾ
ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ജില്ലാ ആരോഗ്യ വകുപ്പ്. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് ഭക്ഷണരീതിയായതിനാല്‍ ജില്ലയിൽ
കൊയിലാണ്ടി: മന്ദമംഗലം മർക്കിനകത്ത് വേലായുധൻ (77) അന്തരിച്ചു. ഭാര്യ രാധ. മക്കൾ: രാജേഷ്, രഞ്ജിഷ്, രജീഷ്. സഹോദരങ്ങൾ: ദാമോദരൻ (late), ഭാസ്കരൻ,