പൂക്കാട് കലാലയം കലാപ്രതിഭകളെ അനുമോദിച്ചു

പൂക്കാട് കലാലയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നവരും സ്കൂൾ കലോത്സവങ്ങളിലും മറ്റ് മത്സരങ്ങളിലും മികവു പുലർത്തിയതുമായ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇരുന്നൂറ്റമ്പതോളം പേർ പ്രതിഭാസംഗമത്തിൽ പങ്കെടുത്തു. കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ ദിനേഷ് കോറോത്ത് ഉദ്ഘാടന കർമ്മവും ഉപഹാര വിതരണവും നിർവ്വഹിച്ചു.കലാലയം പ്രസിഡൻ്റ് യു.കെ. രാഘവൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡണ്ട് റിനു രമേശ് ,
വൈസ് പ്രസിഡന്റ് ശിവദാസ് കാരോളി, ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ , രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.