അത്തോളി : ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ” 2 മില്ല്യൺ പ്ലഡ്ജ് ” പരിപാടിയുടെ അത്തോളി പഞ്ചായത്ത് തല കൺവെൻഷൻ കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി വായനശാലയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് ബിന്ദു രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി അധ്യക്ഷരായ സുനീഷ് നടുവിലയിൽ എ.എം സരിത, ബ്ലാക്ക് മെമ്പർമാരാം സുധ കാപ്പിൽ, ബിന്ദു മഠത്തിൽ പഞ്ചായത്തംഗം എ.എം വേലായുധൻ, സി.ഡി എസ് ചെയർപേഴ്‌സൺ വിജില സന്തോഷ് , (എക്സൈസ് ഓഫീസർ സുരേഷ് ബാബു, എം.സി. സോജൻ , എച്ച്ഐ രതീഷ്, സുനിൽ കൊളക്കാട്, ടി. മുരളി മാസ്റ്റർ, സി.എം സത്യൻ, അസീസ് കൂമുള്ളി, പത്മ ഗിരീഷ്, അബു മാസ്റ്റർ, രാജേഷ് കൂട്ടാക്കിൽ, ഗോപാലൻ കൊല്ലോത്ത് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡൻ്റ് സി.കെ റിജേഷ് സ്വാഗതവും അസി. സെക്രട്ടറി കെ.രാജേഷ് നന്ദിയും പറഞ്ഞു. 26 ന് പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പ്രതിജ്ഞ നടത്താൻ കൺവെൻഷൻ തീരുമാനിച്ചു
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറച്ചു വെയ്ക്കാനെന്ന്
മെഡിസെപ്പ് വിഹിതം 810 രൂപയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് അരിക്കുളം മണ്ഡലം കെ.എസ്.എസ്.പി.എ. വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഒരു
റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ മാർച്ച് ധർണയും നടത്തി ധർണാസമരം എ.കെ.ആർ.ആർ.ഡി.എ
ഭാഷ സംസ്‌കാരമാണെന്നും കേരളീയ സംസ്‌കാരം മികച്ചതാവുന്നത് മലയാള ഭാഷ ശക്തമായത് കൊണ്ടാണെന്നും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ജില്ലാ ഭരണകൂടത്തിന്റെയും







