കാട്ടുപന്നി ആക്രമണത്തിൽ വ്യാപകമായി കൃഷി നാശം

കക്കഞ്ചേരി കോളക്കോട്ട് വേലായുധന്റെ വാഴത്തോട്ടത്തിൽ കാട്ടുപന്നിക്കൂട്ടം വൻ നാശം വരുത്തി. ശനിയാഴ്ച കൂട്ടമായി എത്തിയ കാട്ടുപന്നികൾ ഇരുപതോളം വാഴകൾ നശിപ്പിച്ചു. പ്രദേശത്തു സമീപകലത്തായി കാട്ടുപന്നികളുടെ ശല്യം കൂടി വരികയാണ്. പൊതു ഇടങ്ങളിലും റോഡിലും പന്നികളെ പേടിച്ചാണ് സമീപ വാസികൾ ജീവിക്കുന്നത്. വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുന്നതിനു മുമ്പ് ഉചിതമായ നടപടികൾ വനം വകപ്പു സ്വീകരിക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published.