അങ്കണവാടി ടീച്ചറെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണം

ചേളന്നൂർ :ഇച്ചന്നൂർ അങ്കണവാടി ടീച്ചറെ അകാരണമായി സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്നു നാഷണൽ മഹിളാ ജനതാദൾ ചേളന്നൂർ പഞ്ചായത്ത്‌ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. യാതൊരു തെറ്റും ചെയ്യാത്ത ടീച്ചറെ ശിക്ഷാ നടപടിയുടെ ഭാഗമെന്നോണം സ്ഥലം മാറ്റിയതിന്റെ ഭാഗമായി മാനസികമായി പ്രയാസം തോന്നിയതിനാലാണ് അവർ ആത്മഹത്യക്ക് ശ്രമിച്ചത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരായി നടപടികൾ സ്വീകരിക്കണം. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വി. പി. സത്യഭാമ യോഗം ഉദ്ഘാടനം ചെയ്തു. എം. ശ്രീജ അധ്യക്ഷത വഹിച്ചു.കെ. സുജാത, ചിഞ്ചു ശ്രീജിത്ത്‌, എം. ബീന, നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ്കുമാർ, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.