കൊയിലാണ്ടി : ജനാധിപത്യ വേദി നിർവാഹക സമിതിയംഗവും എഴുത്തുകാരനും സാമൂഹ്യ വിമർശകനുമായ എൻ.വി.ബാലകൃഷ്ണനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും വീട് റെയ്ഡ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയിൽ ജനാധിപത്യവേദി ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.
ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളിൽ വെള്ളം ചേർക്കുന്ന സി പി എമ്മിന്റെ രാഷ്ട്രീയ നിലപാടുകളെ വിമർശിക്കുന്ന എൻ.വി ബാലകൃഷ്ണൻ്റെ പോസ്റ്റിനെതിരെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ജനാധിപത്യപരമായ രാഷ്ട്രീയ വിമർശനത്തപ്പോലും അസഹിഷ്ണുതയോടെ
സമീപിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന പിണറായി സർക്കാരിന്റെ ലജ്ജാകരമായ നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് ജനാധിപത്യവേദി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പി.കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രൻ, അഡ്വ.സി. ലാൽ കിഷോർ, എ.മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു.
Latest from Uncategorized
സംസ്ഥാനത്ത് അടിക്കടി നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി
കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ
കൊയിലാണ്ടി ചേമഞ്ചേരി മേഖലയിലെ പ്രമുഖ സിപിഎം നേതാവ് എ എം മൂത്തോറൻ മാസ്റ്റർ അന്തരിച്ചു.ചേമഞ്ചേരി കൊളക്കാട് മേഖലയിൽ സിപിഎം കെട്ടിപ്പടുക്കുന്നതിൽ നിർണായ
സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു. ജില്ലാ
മേപ്പയ്യൂർ : മേപ്പയൂർ. ജി വി എച്ച് എസ് എസിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ