കൊയിലാണ്ടി ചേമഞ്ചേരിയില്‍ സ്വാകര്യ ബസ്സ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം ദേശീയപാതയില്‍ സര്‍വ്വീസ് റോഡിന് എതിര്‍ ദിശയിലേക്ക് ഓടിച്ച് കയറിയ ബസ് പിക്കപ്പ് വാനില്‍ ഇടിച്ചാണ് അപകടം വാനിലുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തെക്ക് പോകുന്ന ബസ്സ് വടകര ഭാഗത്തെക്ക് വരുന്ന പിക്കപ്പ് വാനില്‍ ഏതിര്‍ദിശയിലുടെ വന്നിടിക്കുകയായിരുന്നു. വൈകിട്ട് 4 മണിയോടുകൂടിയാണ് സംഭവം ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ബസ്സ് ജീവനക്കാര്‍ ഇറങ്ങി ഓടിയതായി യാത്രക്കാര്‍ പറയുന്നു.
