മുന്‍ഗണനേതര വിഭാഗത്തില്പ്പെട്ട വെള്ള, നീല റേഷന്കാര്ഡുകള് മുന്ഗണനാ വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷകള് സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈമാസം 30 ലേയ്ക്ക് നീട്ടി. ഒഴിവാക്കല് മാനദണ്ഡങ്ങളില് ഉള്പ്പെടാത്ത അര്ഹരായ കുടുംബങ്ങള്ക്കാണ് അപേക്ഷ സമര്പ്പിക്കാന് അവസരം. അംഗീകൃത അക്ഷയകേന്ദ്രങ്ങള് വഴിയോ സിറ്റിസണ് ലോഗിന് പോര്ട്ടല് വഴിയോ ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം.
