കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡ് പുനര്‍നിര്‍മാണം: സ്ഥലമേറ്റെടുക്കലിന് വിജ്ഞാപനമിറങ്ങി

കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലമേറ്റടുക്കലിന് ഗസറ്റ് വജ്ഞാപനമിറങ്ങി. കൊയിലാണ്ടി താലൂക്കില്‍ വിയ്യൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍, മേപ്പയ്യൂര്‍ വില്ലേജുകള്‍ക്ക് കീഴില്‍ വരുന്ന 1.8852 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വിയ്യൂര്‍ വില്ലേജില്‍ 0.8431 ഹെക്ടറും കൊഴുക്കല്ലൂര്‍ വില്ലേജില്‍ 0.5149 ഹെക്ടറും കീഴരിയൂര്‍ വില്ലേജില്‍ 0.3404 ഹെക്ടറും മേപ്പയ്യൂര്‍ വില്ലേജില്‍ 0.1868 ഹെക്ടറും സ്ഥലമാണ് പൊന്നുംവില നടപടി ക്രമങ്ങള്‍ പ്രകാരം ഏറ്റെടുക്കുക. ഒരു വീട് പൂര്‍ണമായും 25 വീടുകള്‍ക്ക് ഭാഗികമായും നഷ്ടമുണ്ടാകും.

2016- സംസ്ഥാന ബജറ്റില്‍ പത്ത് കോടി രൂപ നീക്കിവെച്ച പദ്ധതിയാണിത്. കൂടുതല്‍ തുക ആവശ്യമായി വന്നതോടെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020-ല്‍ 38.95 കോടി രൂപയുടെ ധനകാര്യാനുമതി നല്‍കി. സ്ഥലമേറ്റെടുക്കലിനായി 5.9 കോടി രൂപയും അനുവദിച്ചിരുന്നു. 9.59 കിലോമീറ്റര്‍ ദൂരത്തിലും ഏഴ് മീറ്റര്‍ വീതിയിലും നിലവിലെ റോഡ് പുനര്‍നിര്‍മ്മിക്കാനാണ് പദ്ധതി. ഡ്രൈനേജുമുള്‍പ്പടെ 10 മീറ്റര്‍ വീതിയുണ്ടാകും. ഇത്രയും വീതിയില്ലാത്ത ഭാഗത്താണ് സ്ഥലം ഏറ്റെടുക്കുന്നത്. ബി.എം. ആന്റ് ബി.സി. നിലവാരത്തിലുള്ള ടാറിംഗുമുണ്ടാകും.

റോഡിലുള്ള വെള്ളക്കെട്ടുകള്‍ പരിഹരിക്കാനും അപകടകരമായ വളവുകളും കയറ്റങ്ങളും ഒഴിവാക്കാനും പുനനിര്‍മ്മാണത്തില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ജല അതോറിട്ടി, ടെലിഫോണ്‍സ്, കെ.എസ്.ഇ.ബി. എന്നീ വകുപ്പുകള്‍ക്ക് ഭാവിയില്‍ റോഡ് വെട്ടിപൊളിക്കാതെ പൈപ്പുകളും കേബിളുകളും ഇടുന്നതിനുമുള്ള സംവിധാനവും ഒരുക്കും. പ്രധാന കവലകളില്‍ നടപ്പാതകളില്‍ ടൈല്‍സ് പതിച്ച് ഹാന്‍ഡ് റയില്‍ ഘടിപ്പിക്കും.

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യൻവോളിബോൾ ടീം അബിതയുടെ വീട് ടി പി രാമകൃഷ്ണൻ എംഎൽഎ സന്ദർശിച്ചു

Next Story

ചിറയിൽപ്പീടിക റെയിൽവെ അടിപ്പാതക്ക് ജീവൻ വക്കുന്നു; ആർ ബി ഡി സി പ്രാഥമിക പരിശോധന നടത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്