2024ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് കേരള ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഈ കാലയളവില്‍ പുറത്തിറക്കിയ ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
പരിപാടികള്‍ ഹാര്ഡ്ഡിസ്ക്/പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കണം. ഫോറവും നിബന്ധനകളും അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിന് സമീപം സ്റ്റാച്യു റോഡിലുള്ള അര്‍ച്ചന ബില്‍ഡിങ്ങിലെ അക്കാദമിയുടെ സിറ്റി ഓഫീസില്‍നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0471 2754422
Latest from Main News
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി
ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം-പൊതുമരാമത്ത്
യുവമോർച്ചയുടെ കോഴിക്കോട് കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ്
മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയും ഗതാഗത കമ്മീഷണറും വ്യത്യസ്ത
മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകമായ ആകാശമിഠായിയെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ബി.സി







